Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

കനത്ത മഴ, പ്രളയം: വീടുകള്‍ ഒഴിപ്പിച്ചു

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ പെയ്ത കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഈസ്റ്റ് ഗെയ്റ്റ് ജില്ലയിലെ നിരവധി വീടുകളില്‍ വെളളം കയറി. ഇവിടങ്ങളില്‍ താമസിച്ചവരെ റബര്‍ ബോട്ടുകളില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.

ഈസ്റ്റ് ഗെയ്റ്റ് ഡിസ്ട്രിക്ടില്‍ പുതുതായി പണിത നൂറുകണക്കിന് വില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. റോഡുകളിലും വീടുകളിലും വെളളം ഉയര്‍ന്നതോടെ സിവില്‍ ഡിഫന്‍സ് ഭടന്‍മാര്‍ റബര്‍ ബോട്ടുകളില്‍ താമസക്കാരെ ഒഴിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

പെയതുവെളളം ഒഴുക്കി വിടാന്‍ ആവശ്യമായ ഡ്രൈനേജ് സംവിധാനം ഈ പ്രദേശത്ത് നിര്‍മിക്കാതെ കരാറുകാര്‍ ഈ പ്രദേശത്തെ വീടുകള്‍ കൈമാറിയതാണ് അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വീടുകള്‍ മുങ്ങാന്‍ ഇടയാക്കിയത്. പുതുതായി പണിത പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും താമസക്കാര്‍ക്ക് കൈമാറിയിട്ടില്ല.
ഇന്നലെ വൈകുന്നേരത്തോടെയാണ് റിയാദില്‍ മഴ ശക്തമായത്. റോഡുകളില്‍ കെട്ടി കിടക്കുന്ന വെളളം ടാങ്കറുകളില്‍ നീക്കം ചെയ്യുന്ന പ്രവൃത്തി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഡ്രൈനേജുകളിലെ തടസ്സം നീക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top