
റിയാദ്: സൗദിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി ഇല്ലെന്ന് സൗദി ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. രാജ്യത്തേക്കുളള പ്രവേശന കവാടങ്ങളില്‍ പുതുതായി സ്ഥാപിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം ലഭ്യമാണെന്ന് പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം.

വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും വിത്പ്പന നടത്തുന്നതിനും രാജ്യത്ത് വ്യവസ്ഥാപിത നിയമങ്ങള്‍ നിലവിലുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് ഇത് ബാധകമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്ത് വ്യാപാരം ചെയ്യാന്‍ അനുമതിയുളള ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളിലും വിത്ക്കാന്‍ കഴിയുകയുളളൂ.
ഗള്‍ഫ് രാജ്യങ്ങളിലെ ഏകീകൃത കസ്റ്റംസ് നിയമത്തിന് അനുസൃതമായി ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനള്‍, അനുബന്ധ വ്യവസ്ഥകളും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ കര, വ്യോമ, നാവിക തുറമുഖങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ ഷോപ്പിംഗിന് ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റ് ശൃംഖലകളെ പ്രോത്സാഹിപ്പിക്കും. ഇത് ആഭ്യന്തര ഉത്പ്പാദകരുടെ ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വഴി വില്‍ക്കുന്നതിനു സഹായിക്കും.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് എയര്‍പോര്‍ട്ട്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ഉഷോപ്പുകള്‍ നിലവിലുണ്ട്. കൂടുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കുമെന്നും അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.