Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

നാപ്‌കോ മുന്‍ ജീവനക്കാര്‍ ജനു 22ന് കൊച്ചിയില്‍ ഒത്തു ചേരും

കൊച്ചി: സൗദിയിലെ പ്രമുഖ വ്യവസായ സംരംഭകരായ നാപ്‌കോ നാഷണല്‍ കമ്പനിയിലെ മലയാളികളായ മുന്‍ ജീവനക്കാര്‍ ഒത്തുകൂടുന്നു. നാപ്‌കോമേറ്റ്‌സ് ഫാമിലി സംഗമം-2023 എന്ന പേരില്‍ ജനുവരി 22 രാവിലെ 10 മുതല്‍ കൊച്ചി ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ടികെആര്‍ മെട്രോ റെസിഡന്‍സിയിലാണ് പരിപാടി.

1956ല്‍ സ്ഥാപിച്ച കമ്പനിയില്‍ 1965 മുതല്‍ മലയാളികള്‍ ജോലി തേടി നാപ്‌കോയില്‍ എത്തിയിരുന്നു. 1975 മുതല്‍ ജോലി ചെയ്തവരാണ് കൊച്ചിയില്‍ ഒത്തുചേരുന്നത്. 180 മുന്‍ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 47 വര്‍ഷത്തിനിടെ വിവിധ കാലഘട്ടത്തില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ ഒത്തുചേരുന്നത് ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു ഒത്തുചേല്‍ അപൂര്‍വ്വമായിരിക്കും. മാനേജര്‍, സെക്രട്ടറി, അഡ്മിന്‍ അസിസ്റ്റന്റ് തുടങ്ങി എഞ്ചിനീയര്‍, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍ വരെ വിവിധ തസ്തികകളില്‍ ജോലി ചെയ്തവരാണ് ഒത്തുകൂടുന്നത്.

നാപ്‌കോയിലെ മുന്‍ ജീവനക്കാര്‍ 8129000271, 9400543074, 9447595754, 9562928268, 9645593340, 9847723365, +966 569820075 എന്നീ നമ്പരില്‍ ബന്ധപ്പെടണം.

നാപ്‌കോയില്‍ നിന്ന് പിരിഞ്ഞ് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന പലരുടെയും അടുത്ത ബന്ധുക്കള്‍ ഇന്നും ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ അയ്യായിരത്തിലധികം ജീവനക്കാരാണ് നാപ്‌കോയിലുളളത്. ഡിസ്‌പോസിബിള്‍, പാക്കേജിംഗ്, പേപ്പര്‍, ടിഷ്യൂ തുടങ്ങി നിരവധി ഡിവിഷനുകളുണ്ട്. രണ്ട് പ്ലാസ്റ്റിക് റീസൈക്‌ളിംഗ് യൂനിറ്റ്, 15 വ്യവസായ യൂനിറ്റ്, എന്നിവക്ക് പുറമെ ട്രേഡിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി വിപുലമായ ശൃംഖലയാണ് നാപ്‌കോക്കുളളത്. 60 രാജ്യങ്ങളിലേക്ക് വിവിധ ഉത്പ്പന്നങ്ങള്‍ എക്‌സ്‌പോര്‍ട്ടും ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top