Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സിറ്റി ഫ്‌ളവര്‍ ദവാദ്മി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു; കില്ലര്‍ ഓഫര്‍ തുടരും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ദവാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ സിറ്റി ഫ്‌ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ദവാദമിയിലെ പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍ ഹമാദി, ഫഹദ് ഹമാദി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിറ്റി ഫ്‌ളവര്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ മൊഹസിന്‍, ദവാദമിയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന്റെ ഉത്പ്പന്നങ്ങള്‍ 100 റിയാലിന് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. പ്രത്യേക ഓഫര്‍ നിമിഷങ്ങള്‍ക്കകം അവസാനിച്ചു. എല്ലാവിഭാഗത്തിലും കില്ലര്‍ ഓഫറും പ്രഖപിച്ചിരുന്നു. ശക്തമായ പേമാരിയെ അവഗണിച്ച് വന്‍ ജനകൂട്ടമാണ് സിറ്റി ഫ്‌ളവര്‍ സന്ദര്‍ശിക്കാനും ഇഷ്ട സാധനങ്ങള്‍ സ്വന്തമാക്കാനും എത്തിയത്. ഉത്ഘാടനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കില്ലര്‍ ഓഫര്‍ ജനുവരി 23 വരെ തുടരും.

ശീത പ്രതിരോധ വസ്തങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍ ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍, കോസ്‌മെറ്റിക്, വീട്ടുസാധനങ്ങള്‍, പെര്‍ഫ്യൂമുകള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോേക്ലറ്റ് തുടങ്ങി അവശ്യമുള്ളതെല്ലാം ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ ലഭ്യമാണ്. പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ ആയിരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top