റിയാദ്: ഹെല്‍പ് ഡെസ്‌ക് റിയാദിന്റെ കാരുണ്യ ഹസ്തം വീണ്ടും ഒരു യുവാവിന്റെ ജീവിതത്തിന് തുണയാകുന്നു. ദിവസങ്ങളായി കാണാനില്ലെന്ന് കുടുംബം പരാതി അറിയിച്ച തിരുവനന്തപുരം സ്വദേശി സജികുറമാറിനെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പരിസരത്ത് കണ്ടെത്തി.
എംബസിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ സജികുമാറിനെ കണ്ടെത്താന്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനിടെ എയര്‍പോര്‍ട്ടില്‍ ഇന്ത്യക്കാരനെന്ന് തോന്നുന്ന ഒരാള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ എര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടിലെത്തി സജികുമാറിനെ കണ്ടെത്തി. അതീവ ക്ഷീണിതനായി കണ്ട അദ്ദേഹത്തിന് ഭക്ഷണവും വെളളവും നല്‍കി. ബത്ഹയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയും ചെയ്തു. ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരാണ് സജികുമാറിന് ആവശ്യമായ സൗകര്യവും സഹായവും ചെയ്യുന്നത്. എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍. സഹായത്തിനായി ഷിഹാബ് കൊട്ടുകാടിനൊപ്പം അലി ആലുവ, ബഷീര്‍ കാരോളം, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍ എന്നിവര്‍ രംഗത്തുണ്ട്. നേരുത്തെയും മലയാളികള്‍ ഉള്‍പ്പെ ൈനിരവധി പേര്‍ക്ക് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരുടെ സഹായം തുണയായിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.