
റിയാദ്: ഇഖാമയും ജോലിയും ഇല്ലാതെ ദുരിതത്തിലായ മലയാളി യുവാവിന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹായ ഹസ്തം. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഹാഷിം അബ്ദുല്ലയാണ് ഇഖാമ ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ റിയാദിലെ ലേബര്‍ ക്യാമ്പില്‍ ദുരിതത്തിലായത്.

ഗിയായ മാതാവും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്വാസമായിരുന്ന ഹാഷിമിന് ജില്ലാ കമ്മിറ്റി ജീവകാരുണ്യ കണ്‍വീനര്‍ മുജീബ് കായംകുളത്തിന്റെ നേതൃത്വത്തില്‍ ഒ ഐസിസി പ്രവര്‍ത്തകരായ നൗഷാദ് ആലുവ, സേഫ് കായംകുളം, അനീസ് കാര്‍ത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഇഖാമ നേടുകയും റീ എന്‍ട്രി വിസയില്‍ നാട്ടിലേയ്ക്ക് മടക്കി അയക്കുകയുമായിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍ ടിക്കറ്റും സാമ്പത്തിക സഹായവും നല്‍കിയാണ് നാട്ടിലേക്ക് മടങ്ങാന്‍വഴിഒരുക്കിയത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.