Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സര്‍ഗ വസന്തം മിഴിതുറക്കം; കലാലയം സാഹിത്യോത്സവ് നാളെ

റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോസവ് ഒക്ടോബര്‍ 25ന് നടക്കും. ആര്‍എസ്‌സി റിയാദ് സോണ്‍ സാഹിത്യോത്സവ് മത്സരങ്ങള്‍ രാവിലെ 7ന് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മിഴിതുറക്കും. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുളള ഇടപെടലാണ് സാഹിത്യോത്സവ്.

66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരക്കുന്നത്. കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി 69 ഇനങ്ങളില്‍ നാനൂറിലധികം മത്സരാര്‍ത്ഥികള്‍ സോണ്‍ സാഹിത്യോത്സവിന്റെ ഭാഗമാകും.

വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, നശീദ, കാലിഗ്രാഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്‌റ്റേജ്, സ്‌റ്റേജിതര മത്സരങ്ങള്‍ക്കായി സാഹിത്യോത്സവ് നഗരിയില്‍ നാല് വേദികളാണ് ഒരുക്കിയിട്ടുളളത്. കലാ,സാഹിത്യ രംഗത്തെ ഏറ്റവും വലിയ സാംസ്‌കാരിക ഒത്തുചേരലായി റിയാദ് സാഹിത്യോത്സവ് മാറും. റിയാദിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യം പരിപാടിയെ കൂടതല്‍ മികവുറ്റാതാക്കും.

പ്രതിഭകളെയും കലാ പ്രേമികളെയും സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് നഗരിയില്‍ സംവിധാനിച്ചിട്ടുളളത്. അബ്ദുല്‍ റഹ്മാന്‍ സഖാഫി (ചെയമാന്‍), ഫൈസല്‍ മമ്പാട് (ജനറല്‍ കണ്‍വീനര്‍), ശുഹൈബ് സഅദി, ജംഷീര്‍ ആറളം എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റി ഒന്നംഗ സംഘാടകസമിതിയാണ് സാഹിത്യോത്സവ് നിയന്ത്രിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top