
റിയാദ്: ഹുല ഹൂപ് പ്രകടനത്തില്‍ പ്രതിഭതെളിയിച്ചവരെ റിയാദ് കലാഭവന്‍ ആദരിച്ചു. 4.33 മണിക്കൂര്‍ ഹൂല ഹൂപ് വളയം കറക്കി ഗിന്നസ് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച റുമൈസ ഫാത്തിമ, 30 സെക്കന്റില്‍ 115 തവണ ഹുല ഹൂപ് കറക്കി ഗിന്നസില്‍ ഇടം നേടിയ ഐതാന്‍ ഋതു എന്നിവരെയാണ് ആദരിച്ചത്.

പരിപാടി നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. റുമൈസ ഫാത്തിമക്കുള്ള പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് കലാഭവന്റെ വനിത വിങ്ങ് പ്രസിഡന്റ് വല്ലി ജോസ്, മദീന ഹൈപ്പര്‍ പ്രതിനിധി ഖാലിദ് വെള്ളിയോട് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. പിതാവ് റഫീഖ് മാനങ്കേരി ഏറ്റുവാങ്ങി.

ഐതാന്‍ ഋതുവിന് മാധ്യമ പ്രവര്‍ത്തകനന്‍ ജയന്‍ കൊടുങ്ങല്ലൂരും നാസര്‍ മൗലവിയും അഷ്‌റഫ് മൂവാറ്റുപുഴയും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ശിഹാബ്, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്‌ല പാലത്ത്, തട്ടകം ഇസ്മായില്‍ കണ്ണൂര്‍, കിയോസ് കണ്‍വീനര്‍ അനില്‍ ചിറക്കല്‍, കലാഭവന്‍ വനിതാ വിങ്ങ് പ്രസിഡന്റ് വല്ലി ജോസ്, ജിസി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജഹാന്‍ കൊല്ലം നന്ദി പറഞ്ഞു.






