റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ്ക്ക് കീഴില്‍ ആറാമത് യൂണിറ്റ് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്തിഹാര്‍ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. റോദ സ്വാദ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ ഉമ്മുല്‍ ഹമാം ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഘടനയും വിശദീകരിച്ചു.
ഉമ്മുല്‍ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡന്‍ അഡ്‌ഹോക്ക് കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. ഷാജി തൊടിയില്‍ (കണ്‍വീനര്‍), പ്രേം കുമാര്‍ (ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാര്‍, ബിജി തോമസ്, ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജ്, ഏരിയ വൈസ് പ്രസിഡണ്ട് അബ്ദുസലാം എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി നൗഫല്‍ സിദ്ദീഖ് സ്വാഗതവും കണ്‍വീനര്‍ ഷാജി തൊടിയില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.