Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

ഇന്ത്യന്‍ സാംസ്‌കാരികോത്സവം ഒരുക്കി ‘അഹ്‌ലന്‍ ദവാദ്മി-2025’

റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാത്മി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അഹ്‌ലന്‍ ദവാദ്മി 2025’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഒരു ദിവസം പ്രത്യേക കലാപരിപാടികളും അരങ്ങേറി. സൗദി ടൂറിസം കൗണ്‍സിലും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദവാത്മി മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് ദവാത്മിയിലെ മലയാളികളുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മുന്‍സിപ്പാലിറ്റി ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ആഘോഷങ്ങളില്‍ ദവാത്മിയിലെ വിവിധ വകുപ്പ് മേധാവികളും പൗരപ്രമുഖരും പ്രവാസികളുമടക്കം വന്‍ ജനാവലി പങ്കെടുത്തു. വിവിധ രാജ്യക്കാര്‍ തമ്മിലുള്ള വടംവലി മത്സരം കാണികളെ ആവേശഭരിതരാക്കി. ടീം പാക്കിസ്ഥാന്‍ വടംവലിയില്‍ വിജയികളായി. ചെയര്‍മാന്‍ ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

ഗായകന്‍ ഹാഷിം അബ്ബാസ്, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, സാമൂഹിക പ്രവര്‍ത്തകന്‍ നിഅമത്തുള്ള, കേളി ദാവാത്മി രക്ഷാധികാരി സെക്രട്ടറി ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ശിഹാബ് കൊട്ടുകാട്, റാഫി പാങ്ങോട്, നിഅമത്തുള്ള, ഹുസൈന്‍, ഹാഷിംബാസ്, അയ്തന്‍ ഋതു എന്നിവരെ നഗരസഭാ മേധാവി തുര്‍ക്കി വേദിയില്‍ ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ മുസ്തഫ സ്വാഗതവും കെഎംസിസി ഏരിയ പ്രസിഡണ്ട് സിദ്ധീഖ് നന്ദിയും പറഞ്ഞു.

സൗദി ഗായകന്‍ ഹാഷിം അബ്ബാസ്, റിയാദില്‍ നിന്നുള്ള കുഞ്ഞിമുഹമ്മദും സംഘവും അവതരിപ്പിച്ച അറബിക്, ഹിന്ദി, നാടന്‍പാട്ടുകള്‍, ചെണ്ടമേളം, നാസിക് ഡോള്‍, തെയ്യം, പരുന്താട്ടം, കാവടിയാട്ടം, മോഹിനിയാട്ടം എന്നിവ അരങ്ങേറി. ഹുലാ ഹൂപില്‍ നൃത്തച്ചുവടുകള്‍ നടത്തി ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ കുരുന്നു കലാകാരി അയ്തന്‍ ഋതുവിന്റെ പ്രകടനം ശ്രദ്ദേയമായി.

വിവിധ ഇന്ത്യന്‍ വിഭവങ്ങളും ഏഷ്യന്‍ രാജ്യങ്ങലിലെ ഭക്ഷ്യവസ്തുക്കളും അറബിക് രുചിക്കൂട്ടും നിറഞ്ഞ ഭക്ഷണ ശാലകള്‍, കോഫീ ഷോപ്പുകള്‍, കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങളുടെ വിവിധ സ്റ്റാളുകള്‍ എന്നിവ പ്രരിപാടിക്ക് ഉത്സവാന്തരീക്ഷം പകര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top