
റിയാദ്: അവധിക്ക് നാട്ടിലേക്കു മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെര്‍ണാണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേയ്ക്ക്.

13 വര്‍ഷം റിയാദില്‍ നിര്‍മാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായാണ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു. അസ്വാഭാവികത തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ ജോസിനെ മാറ്റി നിര്‍ത്തി. കേളി പ്രവര്‍ത്തകന്‍ മോഹന്‍ദാസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു ശുമേസി ആശുപത്രിയില്‍ എത്തിക്കാന്‍ സംവിധം ഒരുക്കി.

ഇതിനിടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു ഒരു വശം തളര്‍ന്നതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. വിവരമറിഞ്ഞ് യുകെയില്‍ പഠിക്കുന്ന മകന്‍ സാനു ജോസ് റിയാദില്‍ എത്തിയിരുന്നു. 40 ദിവസത്തെ ചികിത്സക്ക് ശേഷം വീല്‍ചെയറില്‍ യാത്ര ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് സൗദി എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ ചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മടക്കയാത്രയില്‍ പിതാവിനൊപ്പം മകന്‍ സാനു അനുഗമിച്ചു. ജോസിനുള്ള ടിക്കറ്റ് കേളി നല്‍കി. ബത്ഹ ഏരിയ കമ്മറ്റി അംഗം മോഹന്‍ദാസ്, ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ജീവകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് മറ്റ് കേളിയുടെ പ്രവര്‍ത്തകരും ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സഹായവുമായി ഒപ്പമുണ്ടായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.