റിയാദ്: വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു.
ഇന്ത്യ-സൗദി സൗഹൃദ കൂടുതല്‍ ദൃഢമാണെന്നും ഇതിന് ശക്തിപകരുന്ന പ്രവാസി സമൂഹത്തിന് അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ‘വസുധൈവ കുടുംബകം’ -ലോകം ഒരു കുടുംബമാണെന്ന മാനവികതയുടെ മഹത്തായ സന്ദേശവും അംബാസഡര്‍ പങ്കുവെച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളും പ്രവാസികളും അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാ, സാംസ്‌കാരിക പ്രകടനങ്ങളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.