Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്റെ 138-ാം സ്ഥാപക ദിനം ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ലോകത്തിനും ജനാധിപത്യത്തിനും മാതൃകയായ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ഇന്ത്യക്ക് മതമല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ലോക ജനതക്കും അനിവാര്യമാണെന്ന് ചടങ്ങില്‍ പടങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു പരിപാടി ഉത്ഘാടനം ചെയ്തു. മുഹമ്മദാലി മണ്ണാര്ക്കാട്, അസ്‌ക്കര് കണ്ണൂര്, സിദ്ദീഖ് കല്ലുപറമ്പന്, സുരേഷ് ശങ്കര്, അമീര് പട്ടണത്ത്, നാസര് കല്ലറ, അബ്ദുസലാം ഇടുക്കി, സക്കീര് ദാനത്ത്, സലീം അര്ത്തിയില്, ജംഷാദ് തുവ്വൂര്, വഹീദ് വാഴക്കാട്, വിനീഷ് ഒതായ്, അന്ഷായി ഷൗക്കത്ത്, ബനൂജ് പുലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. രഘുനാഥ് പറശ്ശിനികടവ് സ്വാഗതവും യഹിയ കൊടുങ്ങലൂര് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top