Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സഫാ മക്ക-കേളി മെഗാ ക്രിക്കറ്റ്: ടീം പാരമൗണ്ടിന് കിരീടം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. രണ്ടു മാസം നുണ്ടു നിന്ന മത്സരത്തില്‍ 24 ടീമുകള്‍ മറ്റുരച്ചു. ഫൈനലില്‍ ടീം പാരാമൗണ്ട് ജേതാക്കളായി. സുലൈ എം.സി.എ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആഷസ് ക്‌ളബിനെ 27 റണ്‍സിനാണ് ടീം പാരമൗണ്ട് കീഴടക്കിയത്. ഫൈനലില്‍ ടോസ് നേടിയ ടീം പാരമൗണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. അവസാന പന്തുവരെ പൊരുതിയെങ്കിലും ടീം പാരാമൗണ്ട് നേടിയ 117 റണ്‍സ് മറികടക്കാന്‍ ആഷസ് ക്ലബിന് ആയില്ല.

മാന്‍ ഓഫ് ദി മാച്ചായും മികച്ച ബൗളറായും ടീം പാരാമൗണ്ടിന്റെ സദ്ദു കര്‍ണാടിനെ തെിരഞ്ഞെടുത്തു. ടീം പാരാമൗണ്ടിന്റെ മിഥുന്‍ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും, മികച്ച ഫീല്‍ഡറായി മാസ്‌റ്റേഴ്‌സ് റിയാദിന്റെ ആസിഫിനെയും തിരഞ്ഞെടുത്തു. ഷാബി അബ്ദുല്‍സലാം, അജു എന്നിവര്‍ അമ്പയര്‍മാരായിരുന്നു.

സമാപന സമ്മേളനം കെ പി എം സാദിഖ് ഉദ്ഘാടനം ചെയ്തു. സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. പ്രഥമ സഫാ മക്കാ-കേളി ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഉസ്താദ് ഹോട്ടല്‍ പ്രതിനിധി ഷംമാസ്, ബേക്കേഴ്‌സ് കോവ് പ്രതിനിധി പ്രിന്‍സ് തോമസ്, മാംഗ്ലൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ഹനീഫ കാരോട്, റിയാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ ഷാബിന്‍ ജോര്‍ജ്, അസാഫ് പ്രതിനിധി പ്രസാദ് വഞ്ചിപ്പുര, എച്.എം.സി.സി പ്രതിനിധി സജീവ് മത്തായ്, ഒബായാര്‍ ട്രാവല്‍സ് പ്രതിനിധി അസൈനാര്‍, ഫോക്കസ് പ്രതിനിധി സി.നിസാം, സ്‌കൈഫയര്‍ ടയേഴ്‌സ് പ്രതിനിധി കാഹിം ചേളാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

വിജയികളായ ടീം പാരമൗണ്ടിന് ഉസ്താദ് ഹോട്ടല്‍ പ്രതിനിധികള്‍ ഷംമാസ്, അനൂബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ഷാജി ജോസഫ് എന്നിവര്‍ വിന്നേഴ്‌സ് ട്രോഫിയും, കേളിയും, സഖാവ് കെ.വാസുവേട്ടന്‍ മെമ്മോറിയല്‍ ആന്റയ അസാഫും സംയുക്തമായി നല്‍കുന്ന വിന്നേഴ്‌സ് െ്രെപസ് മണി പ്രസാദ് വഞ്ചിപുരയും, സുമോള്‍ പ്രസാദും ചേര്‍ന്നു നല്‍കി. കേളി സെക്രട്ടറി ടീം അംഗങ്ങള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.

റണ്ണറപ്പായ ആഷസിന് സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ കണ്ടോന്താര്‍, കണ്‍വീനര്‍ ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ ചേര്‍ന്ന് സഫാമക്ക റണ്ണറപ്പ് ട്രോഫിയും, മോഡേണ്‍ എജ്യൂക്കേഷന് വേണ്ടി െ്രെപസ് മണി കേളി ട്രഷറര്‍ ജോസഫ് ഷാജിയും നല്‍കി. റണ്ണറപ്പിനുള്ള മെഡലുകള്‍ കേളി പ്രസിഡന്റ് വിതരണം ചെയ്തു.

സെമി ഫൈനലില്‍ പ്രവേശിച്ച ഉഫുക് ക്ലബ്ബിനുള്ള ക്യാഷ് െ്രെപസ്, ഉമ്മുല്‍ ഹമാം ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിക്കും ഏരിയ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൈമാറി. മാസ്‌റ്റേഴ്‌സ് റിയാദിനുള്ള ക്യാഷ് െ്രെപസ് സ്‌കൈ ഫയര്‍ ടയേഴ്‌സ് എം.ഡി കാഹിം ചേളാരിയും സ്‌പോര്‍ട്‌സ് കമ്മിറ്റിയംഗം മന്‍സൂര്‍ ഉമല്‍ഹാമാമും ചേര്‍ന്ന് കൈമാറി. സെമി ഫൈനലിസ്റ്റുകള്‍ക്കുള്ള ട്രോഫികള്‍ അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി രാജന്‍ പള്ളിടത്തടവും ഏരിയ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കൈമാറി. സെമി ഫൈനല്‍ മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ചിന്നുള്ള പുരസ്‌കാരം വിഷ്ണുജിത്തിന് (ആഷസ് ക്ലബ്ബ്) കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാറും, നുമാന് (പാരമൗണ്ട്) കേളി വൈസ്പ്രസിഡന്റ് രജീഷ് പിണറായിയും കൈമാറി.

ടൂര്‍ണമെന്റിലെ മികച്ചബാറ്റ്‌സ്മാനുള്ള പുരസ്‌കാരം എം റഹിമും, ബൗളര്‍ക്കുള്ള പുരസ്‌കാരം സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ഷറഫ് പന്നിക്കോടും, മികച്ച ഫീല്‍ഡറിനുള്ള

പുരസ്‌കാരം ഫാബ്രോടെക്‌സ് സ്‌പോര്‍ട്‌സ് വെയര്‍ പ്രതിനിധിയും, ടീം ഓര്‍ഡിനേറ്ററുമായ രാജേഷ് ചാലിയാറും ചേര്‍ന്ന് കൈമാറി. മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ടെക്‌നോമാറ്റ് ഇലട്രോണിക് പ്രതിനിധി ഹബീബ് നല്‍കി. സുരേഷ് കണ്ണപുരം സ്വാഗതവും ഗഫൂര്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top