
അല്‍ ഖര്‍ജ്: എയര്‍പ്പോര്‍ട്ടുകളിലെ റാപ്പിഡ് ടെസ്റ്റും വിമാന നിരക്ക് വര്‍ദ്ധനവും ഉള്‍പ്പെടെ പ്രവാസികളെ ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചൂഷണം അവസാനിപ്പിക്കണമെന്ന് അല്‍ ഖര്‍ജ് സോഷ്യല്‍ ഫോറം.

കൊവിഡ് പ്രോട്ടോകോള്‍ കാരണം നിരവധി പ്രവാസികളാണ് മടക്ക യാത്ര സാധ്യമാകാതെ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലാണ്. നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കും എന്ന സര്‍ക്കാറുകളുടെ ഉറപ്പ് മോഹന വാഗ്ദാനം മാത്രമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. സോഷ്യല്‍ ഫോറം അല്‍ ഖര്‍ജ് പ്രസിഡന്റ് യൂനുസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ഹസീബ് മയ്യില്‍ വിഷയം അവതരിപ്പിച്ചു. വെല്‍ഫെയര്‍ ഇന്‍ ചാര്‍ജുമാരായി ഫൈസല്‍ ഉളിയില്‍, അലി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ അലി മാഞ്ചേരി, റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.