
റിയാദ്: ഇന്ദിരാ ഗാന്ധിയുടെ 37-ാമത് രക്ത സാക്ഷിത്വ ദിനം ആചരിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ കരുത്തിന്റെ പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി. ജീവന്‍ നഷ്ടപെടുമെന്ന് തോന്നിയിട്ടും അടിപതറാതെ സധൈര്യം മുന്നോട്ടു നീങ്ങിയ പെണ്‍കരുത്ത്. ഇന്ദിരാജിയെ പോലുള്ള നേതാക്കള്‍ ഇല്ലാത്തതാണ് ഇന്ത്യ നേരിടുന്ന അപചയത്തിന്ന് കാരണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഓ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, അസ്‌കര്‍ കണ്ണൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രെഷറര്‍ നവാസ് വെള്ളിമാട് കുന്നു, ജില്ലാ പ്രെസിഡന്റുമാരായ സുഗതന്‍ നൂറനാട്, സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, അര്‍ഷാദ് എം ടി, അമീര്‍ പട്ടണം, നാദിര്‍ഷ റഹ്മാന്‍. റഫീഖ് പട്ടാമ്പി സെന്‍ട്രല്‍ കമ്മീറ്റി സെക്രട്ടറി നിഷാദ് ആലംകോട്, രാജു തൃശൂര്‍, റസാഖ് ചാവക്കാട് എന്നിവര്‍ പ്രസംഗിച്ചു. ജോമോന്‍ മാവേലിക്കര ദേശ ഭക്തി ഗാനം ആലപിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും മീഡിയ കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.