Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: സോഷ്യല്‍ ഫോറം

ഹായില്‍: സ്വകാര്യ കുത്തകകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തു ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്കു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും എന്ന് പറഞ്ഞു അധികാരത്തില്‍ കയറിയ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി പാവപെട്ട കര്‍ഷകരെ ചതികുഴിയിലേക്ക് തള്ളി വിടുകയാണ് പുതിയ നിയമം ചെയ്യുന്നത്. രാജ്യത്തെ അഗ്രിബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കര്‍ഷകരുടെ മേല്‍ കൂടുതല്‍ അധികാരവും അവകാശവും കൊടുക്കുന്നതാണ് പുതിയ നിയമം. അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കാനും കൊള്ളലാഭം കൊയ്യാനും സഹായിക്കുകയും ചെയ്യും. ഇതിനെതിരെയുള്ള പ്രതിഷേധം രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനുവേണ്ടി ഐക്യപ്പെടണമെന്നും സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top