
റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗത്ത കാമ്പയിന് തുടക്കം. വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി പോള്‍ ചിറ്റിലപിള്ളിക്കു അംഗത്വം നല്‍കി കാമ്പയിന്‍ ശരത് ജോഷി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഷാഹിദ് അറക്കല്‍, ശശീന്ദ്രന്‍, മാള മുഹ്‌യുദ്ധീന്‍, നന്ദു കൊട്ടാരത്തു, പങ്കജാക്ഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജീവകാരുണ്യ, കലാ, സാംസ്‌കാരിക രംഗങ്ങളില്‍ 11 വര്‍ഷമായി സൗദിയിലും ഖത്തറിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗഹൃദവേദി. എന്‍ ആര്‍ ഐ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. വായ്പകള്‍, വാഹന വായ്പകള്‍, നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്ക് പെന്‍ഷന്‍, മരണപ്പെടുന്ന അംഗങ്ങളുടെ മക്കളുടെ വിവാഹത്തിന് സഹായം എന്നിവ വിതരണം ചെയ്യുന്നുണ്ട്. ഡിസംബര്‍ 31 വരെ അംഗത്വ കാമ്പയിന്‍ തുടരും. കൂട്ടായ്മയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ശരത് ജോഷി (0500215069), ഷരീഫ് അറക്കല്‍ ജിദ്ദ(0506630046), ഉമര്‍ ഫാറൂഖ് ദമ്മാം (0590535564), ജയന്‍ വാര്യര്‍ ജുബൈല്‍ (0502187334), റോഹന്‍ അല്‍ കര്‍ജ് (0565274497), ദിനേശ് അല്‍ ഹയിര്‍ (0507274739) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
