
റിയാദ്: കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ ആക്ടിംങ് പ്രെസിഡന്റ് മുസ്തഫ വെളൂരാന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ വാഫി മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രെസിഡന്റ് അഷ്‌റഫ് വെങ്ങാട്ട്, ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ മുഹമ്മദാലി കാഞ്ഞിരപ്പുഴ, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബ്ദുസ്സലാം, തൃക്കരിപ്പൂര്‍ ജലീല്‍ തിരൂര്‍, യു പി മുസ്തഫ അബ്ദുല്‍ മജീദ് കണ്ണൂര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, മാമുക്കോയ തറമ്മല്‍, ഷംസു പെരുമ്പട്ട, പി സി അലി വയനാട്, അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ധീഖ് തുവ്വൂര്‍, റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട് ജില്ലാ കെഎംസിസി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു എ യു സിദ്ധീഖ് വിശദീകരിച്ചു. കെഎംസിസി തൃത്താല മണ്ഡലം പ്രെസിഡന്റ് പി വി മൊയ്ദീന്‍ കുട്ടിയുടെ പ്രസംഗ പരിശീലന ക്ലാസും നടന്നു.

കൊവിഡ് കാല ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രെസിഡന്റ് സി പി മുസ്തഫക്ക് പ്രത്യേക പുരസ്‌ക്കാരം സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിങ്, ദാറുസ്സലാം ടീം, വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പ്രത്യേകം അവാര്‍ഡ് നല്‍കി ആദരിച്ചു.
പാലക്കാട് ജില്ലാ കെഎംസിസി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷങ്ങളോളമായി നാട്ടിലെ നിര്‍ധനരായ കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി വരുന്ന ‘കാരുണ്യത്തിന്റെ കയ്യൊപ്പ്’ എന്ന പേരിലുള്ള 1000 രൂപയുടെ പ്രതിമാസ ചികിത്സ ധനസഹായ പദ്ധതിയുടെ ഒമ്പതാം വര്‍ഷത്തിലേക്കുള്ള ഉദ്ഘാടനം സി പി മുസ്തഫ നിര്‍വ്വഹിച്ചു. സലീം ചാലിയം, അനസ് കണ്ണൂര്‍, നിഷാദ് കണ്ണൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ആലപിച്ചു.

ജില്ലാ കെഎംസിസി നേതാക്കളായ മുസ്തഫ പൊന്നംകോട്, അബ്ദുല്‍ റഷീദ് തെങ്കര, നിയാസ് പാലക്കാട്, ശരീഫ് ചിറ്റൂര്‍, മുസ്തഫ മേപ്പറമ്പ്, ഗഫൂര്‍ മണ്ണാര്‍ക്കാട്, ശരീഫ് പട്ടാമ്പി, അയ്യൂബ് പാലക്കാട്, അബൂബക്കര്‍ കൊറ്റിയോട്, ബഷീര്‍ കറൂക്കില്‍, ഫായിസ് ഒറ്റപ്പാലം, ഫിറോസ് കോടിയില്‍, എ കെ സുലൈമാന്‍, മുസ്തഫ എന്‍ എ, ഷബീര്‍ കുളത്തൂര്‍, ശിഹാബ് ഒറ്റപ്പാലം, യൂനുസ് മണ്ണാര്‍ക്കാട്, ഷറഫലി മണ്ണാര്‍ക്കാട്, അബ്ദുസ്സലാം കോണിക്കഴി, പി വി മൊയ്ദീന്‍ കുട്ടി, അബ്ദുല്‍ ലത്തീഫ് തൃത്താല, സാദിഖ് ആലത്തൂര്‍, നസീര്‍ ആലത്തൂര്‍, അബ്ബാസ് പുതുക്കോട്, ഷഫീഖ് മലമ്പുഴ, അമീറലി നെന്മാറ, യൂനുസ് വാഴമ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ജാബിര്‍ വാഴമ്പുറം കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. അബ്ദുല്‍ സലിം മണ്ണുമ്മല്‍ ഖിറാഅത്ത് നടത്തി. ജില്ല ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെള്ളപ്പാടം സ്വാഗതവും ഖജാഞ്ചി സൈനുദ്ധീന്‍ വിളത്തുര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
