Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

അപകടത്തില്‍ പരിക്കേറ്റ യുവാവിന് സാന്ത്വനവുമായി സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍

ദമ്മാം: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ അരക്കു താഴെ ചലനം നഷ്ടപ്പെട്ട മലയാളി യുവാവിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന സന്ദര്‍ശിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാന്‍ ആണ് ഒരു വര്‍ഷമായി ദമ്മാമിലെ മുവാസാത് ആശുപത്രിയില്‍ കഴിയുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാരമുള്ള യന്ത്രഭാഗം ശരീരത്തില്‍ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കമ്പനിയും ഇന്ത്യന്‍ എംബസിയും നാട്ടിലേക്ക് അയക്കാന്‍ സൗകര്യം ഒരുക്കിയെങ്കിലും കൊവിഡ് പടര്‍ന്നതോടെ യാത്ര മുടങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ തടസ്സമില്ലെന്നു ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ എംബസിയും കമ്പനിയും തുടരുകയാണ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴ, ജനറല്‍ സെക്രട്ടറി ഷജീര്‍ തിരുവന്തപുരം, നിഷാദ് നിലംബൂര്‍ എന്നിവര്‍ ഐദാനെ സന്ദര്‍ശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top