Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

മറഡോണ സ്മരണയില്‍ യു സി എല്‍ ഫുട്‌ബോള്‍ മേള

ദമാം: വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇന്റേര്‍ണല്‍ ഫുട്‌ബോള്‍ മേളക്ക് തുടക്കം. നിരവധി ഡിഫന്റര്‍മാരെ കബളിപ്പിച്ച മഹാമാന്ത്രികന്‍ ഒടുവില്‍ മരണമെന്ന നിത്യസത്യത്തിന് മുമ്പില്‍ ജീവിതമെന്ന പന്ത് വെച്ച് കീഴടങ്ങിയത് ദമാമിലെ കായിക പ്രേമികള്‍ക്കും ദുഖമായി. പ്രതിഭയുണ്ടെങ്കില്‍ ഉയരക്കുറവ് കളികളത്തില്‍ പ്രശ്‌നമല്ലെന്ന് തെളിയിച്ച വിസ്മയമായിരുന്നു ഡിഗോ മറഡോണ. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ മറഡോണയെ അനുസ്മരിച്ചു. ഫുട്‌ബോള്‍ കോച്ച് മംദൂഹ് സാലിഹ് ബസാറിഹ് (അല്‍ ഹിലാല്‍ എഫ് സി) ടുര്‍ണ്ണമെന്റിന്റ് കിക്കോഫ് ചെയ്തു.

ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ട്രഷറര്‍ അഷ്‌റഫ് എടവണ്ണ, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സകീര്‍ വള്ളക്കടവ്, യു എഫ് സി ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, നിബ്രാസ് ശിഹാബ്, റഷീദ് മാനമാറി, ഷമീം കാട്ടാകട, വെല്‍ക്കം റഫീക്, ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട്, റംഷാദ് മക്കരപ്പറമ്പ്, ഹക്കിം നെല്ലിക്കുന്ന്, ടി.പി.എം ഫിഹാസ്, ഷൈജല്‍ വാണിയമ്പലം, മുഷ്താഖ,് അഫ്താബ് തലശേരി, ഫൈസല്‍ എടത്തനാട്ടുകര, എന്നിവര്‍ പങ്കെടുത്തു. ഉല്‍ഘാടന മല്‍സരത്തില്‍ ശക്തരായ പോര്‍സ എഫ് സിയും അമിഗോസ് എഫ് സിയും മാറ്റുരച്ചു. ഇരു ടീമുകള്‍ക്കും ലഭിച്ച പെനാല്‍ട്ടി കിക്കിലൂടെ ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. യാസിര്‍, റിംഷാദ് എന്നിവര്‍ ഗോളുകള്‍ നേടി.ഷഫീക്കിനെ (അമിഗോസ് എഫ് സി) മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. രണ്ടാമത് നടന്ന മല്‍സരത്തില്‍ അവഞ്ചേഴ്‌സ് എഫ്.സിയും സാബൊട്ടേജ് എഫ് സിയും തമ്മില്‍ മാറ്റുരച്ചു. പ്രമുഖ താരങ്ങള്‍ അണിരന്ന അവഞ്ചേഴ്‌സിന് മുമ്പില്‍ സാബൊട്ടേജ് എഫ് സിക്ക് പിടിച്ച് നില്‍ക്കാനായില്ല. ശംസു കണ്ണൂര്‍, ഫൈസല്‍ കാളികാവ്, മഷൂദ് എന്നിവര്‍ നേടിയ 3 ഗോളുകള്‍ക് അവഞ്ചേഴ്‌സ് വിജയിച്ചു. മഷൂദിനെ (അവഞ്ചേഴ്‌സ്) മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. നസീം വാണിയമ്പലം, റിയാസ് എടത്തനാട്ടുകര, ജാഫര്‍ ചേളാരി, മാനു വാഴക്കാട് എന്നിവര്‍ കളി നിയന്ത്രിച്ചു. ജംഷീര്‍ കാര്‍ത്തിക, അബ്ദുള്ള വെള്ളിമാടുക്കുന്ന്, ഷംസു മുണ്ടുമുഴി, റഹീം, നൗശാദ് അലനല്ലൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top