Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ചാര്‍ട്ടര്‍ വിമാനത്തില്‍ പച്ചക്കറികളെത്തി; നെസ്‌റ്റോയില്‍ ഓണ വിപണി സജീവം

റിയാദ്: ചിങ്ങം പിറന്നതോടെ സൗദിയിലെ ഓണ വിപണിയും സജീവമാകുന്നു. കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന വിപണിയില്‍ കേരളത്തില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ എത്തി തുടങ്ങി. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് 16 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇന്ത്യയില്‍ നിന്നു സൗദിയിലെത്തിച്ചത്. സ്‌പൈസ് ജെറ്റിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്.

ആഗസ്ത് 26 മുതല്‍ ഇന്ത്യന്‍ പച്ചക്കറികള്‍ നെസറ്റോ ഹൈപ്പറിന്റെ സൗദിയിലെ മുഴുവന്‍ സ്‌റ്റോറുകളിലും ലഭ്യമാക്കും. മുരിങ്ങ, വാഴക്ക, ചേമ്പ്, ചേന, കൂര്‍ക്ക, കറിവേപ്പില, പപ്പായ, ഏത്തപ്പഴം, വാളന്‍പുളി, കരിമ്പ്, പടവലം, ഉളളി, ഞാലിപ്പൂവന്‍ പഴം, കൈതച്ചക്ക, വെണ്ട, കൊവക്ക, കുടംപുളി, പച്ചമാങ്ങ, പയര്‍, നെല്ലിക്ക, വെളളരി, ഇഞ്ചി, വെളുത്തുളളി തുടങ്ങി നാടന്‍ ഉല്‍പ്പന്നങ്ങളാണ് ചാര്‍ട്ടര്‍ കാര്‍ഗോ വിമാനത്തില്‍ എത്തിച്ചത്. സദ്യ വിളമ്പുന്നതിന് വാഴയിലയും എത്തിച്ചിട്ടുണ്ട്.

റെഗുലര്‍ വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് ചാര്‍ട്ടര്‍ കാര്‍ഗോ വിമാനത്തില്‍ പച്ചക്കറികളെത്തിച്ചത്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയുമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

ഓണം പ്രമാണിച്ച് റിയാദ്, അല്‍ ഖര്‍ജ് സ്‌റ്റോറുകളില്‍ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സദ്യയില്‍ ഗൃഹാതുരമായ ഓര്‍മകള്‍ ഉണര്‍ത്തുന്ന 22 വിഭവങ്ങളാണുളളത്. കുത്തരിചോറിനൊപ്പം അവിയല്‍, എരിശേരി, തോരന്‍, പച്ചടി, കിച്ചടി, ഇഞ്ചിപ്പുളി, പായസം, മുളക് കൊണ്ടാട്ടം എന്നിവ ഉള്‍പ്പെട്ട സദ്യക്ക് 20.95 റിയാലാണ് വില. സദ്യ ബുക്ക് ചെയ്യുന്നവര്‍് ഈ മാസം 31ന് ഉച്ചക്ക് 1.30വരെ സദ്യ സ്‌റ്റോറുകളില്‍ നിന്നു സ്വീകരിക്കാന്‍ കഴിയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top