Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ലുലു ഗ്രൂപ്പ് 300 മില്ല്യണ്‍ നിക്ഷേപിക്കും; സൗദി റോയല്‍ കമ്മീഷനില്‍ യാമ്പു മാള്‍

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവില്‍ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാള്‍ വരുന്നു. യാമ്പു സൗദി റോയല്‍ കമ്മീഷന്റെ ടെണ്ടര്‍ നടപടികളില്‍ വിജയിയായതിനെ തുടര്‍ന്നാണ് പദ്ധതി ലുലുവിന് ലഭിച്ചത്. ഇതുസംബന്ധിച്ച കരാര്‍ റോയല്‍ കമ്മീഷന്‍ ചീഫ് എക്‌സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ അദ്‌നാന്‍ ബിന്‍ ആയേഷ് അല്‍ വാനിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പു വെച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കരാര്‍ ഒപ്പുവെച്ചത്. റോയല്‍ കമ്മീഷന്‍ ജനറല്‍ മാനേജര്‍ എഞ്ചിനിയര്‍ സെയ്ദന്‍ യൂസഫ്, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു, യാമ്പുവിന്റെ ഹൃദയഭാഗത്ത് 10 ഏക്കര്‍ സ്ഥലത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന വിശാലമായ ഷോപ്പിംഗ് സമുച്ചയം ഉയര്‍ന്നു വരുന്നത്. 300 മില്യണ്‍ സൗദി റിയാലാണ് (600 കോടി രൂപ) പദ്ധതിക്കായി ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി. യുടെ സാന്നിധ്യം യാമ്പു മാളിന്റെ സവിശേഷതയാണ്. റീട്ടെയില്‍ രംഗത്തെ പ്രമുഖരും ദീര്‍ഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്പു മാള്‍ പദ്ധതിക്കു കൈക്കോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റോയല്‍ കമീഷന്‍ സി.ഇ.ഒ. എഞ്ചിനിയര്‍ അദ് നാന്‍ ബിന്‍ ആയേഷ് അല്‍ വാനി പറഞ്ഞു. യാമ്പുവിലെയും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് നവീന അനുഭവമായിരിക്കും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. യാമ്പു ഷോപ്പിംഗ് മാള്‍ പദ്ധതിക്കായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവുമെണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഇതിനായി ലുലുവിന് അവസരം നല്‍കിയതില്‍ സൗദി ഭരണാധികാരികള്‍ക്കും യാമ്പു റോയല്‍ കമ്മിഷനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ കമ്മീഷനുമായി സഹകരിച്ചുള്ള പദ്ധതി യാമ്പുവിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും സമ്മാനിക്കുക. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഞ്ഞൂറ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top