Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

ബിനാമി വിരുദ്ധ നിയമം ഭേദഗതി ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ഭേദഗതി ചെയ്ത ബിനാമി വിരുദ്ധ നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഇതുപ്രകാരം ബിനാമി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സ്വദേശി പൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ അനധികൃതമായി നടത്തുന്ന ബിസിനസ് സംരംഭങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് നിയമം പരിഷ്‌കരിച്ചത്. ഭേദഗതി വരുത്തിയ നിയമ പ്രകാരം ബിനാമി നിയമലംഘനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വാണിജ്യ മന്ത്രാലയം രൂപം നല്‍കും.

മുനിസിപ്പല്‍ ഗ്രാമകാര്യം, മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യം, പരിസ്ഥിതി, ജല, കാര്‍ഷികകാര്യം എന്നീ മന്ത്രാലയങ്ങളിലെയും സക്കാത്ത് ഇന്‍കം ടാക്‌സ് അതോറിറ്റി എന്നിവിടങ്ങളിലെയും മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കുന്നത്.

കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഡിജിറ്റല്‍ രേഖകള്‍ പ്രയോജനപ്പെടുത്തും. സംശയമുളള സ്ഥലങ്ങള്‍, ഗോഡൗണുകള്‍, വാഹനങ്ങള്‍ എന്നിവ പരിശോധിക്കാനും ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി ചെയ്ത ബിനാമി വിരുദ്ധ നിയമം.

വിദേശികളുടെ ബിനാമി സംരംഭങ്ങള്‍ ദേശീയ വരുമാനത്തിന് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ബിനാമി സംരംഭകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിയമം ഭേദഗതി ചെയ്തതെന്ന അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top