Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

സൗദിയുടെ കരാതിര്‍ത്തികള്‍ തുറക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് അടച്ച കരാതിര്‍ത്തികള്‍ ഭാഗികമായി തുറക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. അയല്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാല് അതിര്‍ത്തി ചെക് പോസ്റ്റുകളാണ് തുറക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നു വിവാഹിതരായ നിരവധി സ്വദേശി പൗരന്‍മാര്‍ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയിട്ടുണ്ട്. സൗദി പൗരന്‍മാരുടെ വിദേശികളായ പങ്കാളികള്‍ക്കും മക്കള്‍ക്കും കരമാര്‍ഗം മടങ്ങിവരാനാണ് അവസരം ഒരുക്കുന്നത്. അയല്‍ രാജ്യങ്ങളിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്കും മടങ്ങി വരാന്‍ കഴിയുമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു.

ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കേസ്‌വേ, ബത്ഹ എന്നീ അതിര്‍ത്തികളാണ് തുറന്നുകൊടുക്കുന്നത്. നിലവില്‍ ചരക്കു ഗതാഗതത്തിനും സ്വദേശി പൗരന്‍മാര്‍ക്കും മാത്രമമാണ് കരാതിര്‍ത്തിവഴി രാജ്യത്തേക്ക് കടക്കാന്‍ അനുമതിയുളളത്.

രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top