റിയാദ്: മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ പുറപ്പെട്ട ഇറ്റാലിയന്‍ യുവതി സൗദിയില്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആറു മാസത്തിലധികമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ യാത്ര തുതരുകയാണ്.
ഇറ്റലിയിലെ മിലാനയില്‍ നിന്ന് ലോകം ചുറ്റാന്‍ പുറപ്പെട്ട എലീന ഫെബ്രുവരി 22ന് ആണ് സൗദിയിലെത്തിയത്. ജോര്‍ദാനില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയായ തബൂക്ക് വഴിയാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. അറബ് നാഗരികത പരിചയപ്പെടുക, ജീവിതര രീതിയും ആചാരങ്ങളും അടുത്തറിയുക എന്നിവയായിരുന്നു എലീനയുടെ ലക്ഷ്യം. മരുഭൂമിയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗ്രാമങ്ങളും സന്ദര്‍ശിച്ചു. ഇതിനിടെ കൊവിഡ് വൈറസ് ബാധിച്ചു.
15 ദിവസം ജിദ്ദയില്‍ വിശ്രമം കഴിഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയ അവര്‍ സ്വദേശി പൗരനായ ബൈക് യാത്രികന്‍ മുഹമ്മദ് നാജിയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
ആറുമാസത്തെ സൗദി ജീവിതത്തിനിടെ അറബി ഭാഷയില്‍ അത്യാവശ്യം ആശയവിനിമയം നടത്താനും എലീന പരിശീലിച്ചു. ഏതാനും ദിവസത്തെ സന്ദര്‍ശനത്തിന് അസീറിലെത്തിയ എലീന പ്രകൃതി ഭംഗിയും ശീതകാലാവസ്ഥയും അനുഭവിച്ചറിഞ്ഞതോടെ അവിടെ തുടരുകയാണ്. അസീര്‍ യുനൈറ്റഡ് മോട്ടോര്‍ സൈക്കിള്‍ അംഗങ്ങളാണ് എലീനക്ക് ആവശ്യമായ സൗകരം ഒരുക്കിയിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.