
കൊച്ചി: കേരളത്തില്‍ നിന്ന് യുഎഇയിലെ റാസല്‍ഖൈമയിലേക്ക് നേരിട്ടു സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചി-റാസല്‍ഖൈമ നേരിട്ടുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്.

മാര്‍ച്ച് 15 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേരളത്തില്‍ നിന്നു യുഎഇയിലെ വിവിധ എമിരേറ്റുകളിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് സഹായകരമാണ് പുതിയ സര്‍വീസ്. ഇതോടെ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.