Sauditimesonline

sathar
സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്

റമദാന്‍ ആദ്യ ദിനത്തില്‍ വിരുന്നൊരുക്കി കൊയിലാണ്ടി കൂട്ടം ഇഫ്താര്‍ സംഗമം

റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്കു തുടക്കം കുറിച്ചു പ്രവാസി കൂട്ടായ്മകള്‍. റമദാന്‍ ആദ്യ ദിനത്തില്‍ തന്നെ കൊയിലാണ്ടി ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്നൊരുക്കി. മലസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു.

എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് പയ്യോളി, മുഖ്യ രക്ഷാധികാരി നൗഫല്‍ സിറ്റി ഫഌവര്‍, ചെയര്‍മാന്‍ പ്രഷീദ് തൈക്കൂട്ടത്തില്‍, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് സിറ്റിഫഌവര്‍, ചാരിറ്റി കണ്‍വീനര്‍ ഷാഹിന്‍ കണ്ണങ്കടവ് എന്നിവര്‍ സംസാരിച്ചു. സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം സ്വാഗതവും ട്രഷറര്‍ മൂബാറക് അലി നന്ദിയും പറഞ്ഞു.

കൊയിലാണ്ടി കൂട്ടം പതിനൊന്നാം വാര്‍ഷികം ‘ഗാല നൈറ്റ്’ പരിപാടിയുടെ സ്‌പോണ്‌സര്‍മാര്‍ക്കുള്ള പ്രശംസാ ഫലകം വിതരണം ചെയ്തു. കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള ഗോള്‍ഡ് കോയിന്‍, വാഷിംഗ് മെഷിന്‍, മൈക്രോ വേവ് ഓവന്‍ എന്നിവ എക്‌സ്‌പെര്‍ട്ടൈസ് പിആര്‍ഒ അബ്ബാസ് സമ്മാനിച്ചു. നിര്‍വാഹക സമിതി അംഗങ്ങളായ ആഷിഫ് കൊയിലാണ്ടി, അസീം സഫറുള്ള, മുഹമ്മദ് അരികുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top