
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ ‘യൂത്ത് കണ്‍വീന്‍’ സംഘടിപ്പിച്ചു. റിയാദ് ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിപാടിയില്‍നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹീം അംജദി അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ ‘യു ആര്‍ യുനീക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. കഴിവുകള്‍ സ്വയം തിരിച്ചറിയുകയും അത് സമൂഹത്തിന് ഉപകരിക്കും വിധം ഉപയോഗപ്പെടുത്തണമെന്നും ആര്‍എസ്‌സി ഗ്ലോബല്‍ ജി. ഡി ഫൈസല്‍ ബുഖാരി പറഞ്ഞു. അമീന്‍ ഓച്ചിറ, നൗഫല്‍ പട്ടാമ്പി, ഫാറൂഖ് സഖാഫി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ ആര്‍എസ്‌സി ഗ്ലോബല്‍ നേതാക്കളായ ഫൈസല്‍ ബുഖാരി, കബീര്‍ ചേളാരി, സലീം പട്ടുവം, ഷെഫീഖ് ജൗഹരി, ബഷീര്‍ ബുഖാരി, ഉബൈദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനല്‍ പുതിയ ഭാരവാഹികളെ ഗ്ലോബല്‍ എക്‌സിക്യൂട്ടിവ് അംഗം നൗഫല്‍ എറണാകുളം പ്രഖ്യാപിച്ചു. ഐസിഎഫ് റിയാദ് സെന്‍ട്രല്‍ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ നിയുക്ത ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സൗദി അറേബ്യയില്‍ രിസാല സ്റ്റഡി സര്‍ക്കിളിന് സൗദി നോര്‍ത്ത് നാഷനല്‍ എന്ന പുതിയൊരധ്യായം കൂടി പിറക്കാന്‍ പോകുന്ന വലിയൊരു സ്വപ്‌നം ഗ്ലോബല്‍ ജി. ഡി കബീര്‍ ചേളാരി യൂത്ത് കണ്‍വീനില്‍ പ്രഖ്യാപിച്ചു.

ആര്‍എസ്‌സി സൗദി ഈസ്റ്റ് നാഷനല്‍ ഭാരവാഹികളായി ഹാഫിസ് ഉമര്‍ ഫാറൂഖ് സഖാഫി കരീറ്റിപ്പറമ്പ (ചെയര്‍മാന്‍), അനസ് വിളയൂര്‍ (ജന. സെക്രട്ടറി), നവാസ് അല്‍ ഹസനി മണ്ണാര്‍ക്കാട് (എക്‌സി. സെക്രട്ടറി), സൈനുല്‍ ആബിദ് നീലഗിരി ഇബ്രാഹിം ഹിമമി കാസര്‍ഗോഡ് (സംഘടന സെക്രട്ടറിമാര്‍), ഫസല്‍ പത്തനാപുരം അബ്ദുല്‍ ഹക്കിം എ. ആര്‍ നഗര്‍ (ഫിനാന്‍സ് സെക്രട്ടറിമാര്‍),

മുഹമ്മദ് അന്‍വര്‍, അബ്ദുല്‍ റഷീദ് വാടാനപ്പള്ളി (കലാലയം സെക്രട്ടറിമാര്‍), സുഹൈല്‍ കെ. ടി വേങ്ങര, നൗഫല്‍ അഹ്‌സനി വൈറ്റില (വിസ്ഡം സെക്രട്ടറിമാര്‍), മുഹമ്മദ് റോഷിന്‍ മാന്നാര്‍ സജീദ് മാട്ട മുക്കം (മീഡിയ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. നൂറുദ്ധീന്‍ കുറ്റിയാടി സ്വാഗതവും അനസ് വിളയൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.