
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 21ന് നടക്കും. ഇഫ്താര്‍ വിജയിപ്പിക്കാന്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ലുഹ ആഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു.

രക്ഷധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സീബ കൂവോട്, ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 18 വര്‍ഷമായി കേളി നടത്തിവരുന്ന ഇഫ്താര്‍ സംഗമങ്ങളിലെ ജനപങ്കാളിത്തവും സംഘാടക മികവും ജനശ്രദ്ധ നേടിയിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തിലേറെ തുടര്‍ച്ചയായി നടത്തി വരുന്ന ഇഫ്താര്‍ വിരുന്നുകളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രീകൃതമായാണ് നടത്തിയത്. കൂടുതല്‍ പ്രവാസികളിലേക്ക് ഇഫ്താര്‍ എത്തിക്കുന്നതിന്റെ ഭാഗമായി 12 ഏരിയകളിലും വിവിധ യൂണിറ്റുകളിലുമായി വിപുലീകരിച്ചാണ് സാധാരണ ഇഫ്താറുകള്‍.

കൊറോണ മഹാമാരി സമയത്ത് ഇഫ്താര്‍ കിറ്റുകള്‍ പ്രവാസികള്‍ക് എത്തിച്ചു നല്‍കി. ഇത്തവണ കേന്ദ്രീകൃത ഇഫ്താറിനോടൊപ്പം വികേന്ദ്രീകരിച്ചും ഇഫ്താര്‍ സംഗമങ്ങള്‍ നടത്തും. കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി (സംഘാടക സമിതി ചെയര്‍മാന്‍), നൗഫല്‍ സിദ്ദിക്ക്, ലിപിന്‍ പശുപതി (വൈസ് ചെയര്‍മാന്‍മാര്‍), പ്രഭാകരന്‍ കണ്ടോന്താര്‍ (കണ്‍വീനര്‍), കാഹിം ചേളാരി, ജാഫര്‍ഖാന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), സുനില്‍ സുകുമാരന്‍ (ഫൈനാന്‍സ് കണ്‍വീനര്‍), നസീര്‍ മുള്ളൂര്‍ക്കര, പി എന്‍ റഫീക്ക് (ഫൈനാന്‍സ് ജോ. കണ്‍വീനര്‍മാര്‍, കമ്മറ്റി അംഗങ്ങള്‍ നിസ്സാം, നൗഫല്‍ ഷാ, അഷറഫ് പൊന്നാനി, കിഷോര്‍ ഇ നിസ്സാം (ട്രാന്‍സ്‌പോര്‍ട് കണ്‍വീനര്‍) നൗഫല്‍ യു സി, സതീഷ് വളവില്‍ (ട്രാന്‍സ്‌പോര്‍ട് ജോ. കണ്‍വീനര്‍മാര്‍) അനുരുദ്ധന്‍ (വിഭവ സമാഹരണം) ഹാഷിം കുന്നത്തറ (ജോ. കണ്‍വീനര്‍), ഷിബു തോമസ്, ജോയിന്റ് കണ്‍വീനര്‍മാര്‍ അജ്മല്‍, ജവാദ് പെരിയാട്ട്.

പബ്ലിസിറ്റി കണ്‍വീനര്‍ സനീഷ്, ജോയിന്റ് കണ്‍വീനര്‍മാര്‍ ലത്തീഫ്, നൗഷാദ്. പശ്ചാത്തല സജ്ജീകരണം കണ്‍വീനര്‍ റഫീക്ക് ചാലിയം,ജോയിന്റ് കണ്‍വീനര്‍ ഹാരിസ് നസീം. ഭക്ഷണകമ്മറ്റി കണ്‍ വീനര്‍ മധു പട്ടാമ്പി, ജോയിന്റ് കണ്‍വീനര്‍മാര്‍ പ്രദീപ് കൊട്ടാരത്തില്‍, ഷമീം മേലേതില്‍. ഭക്ഷണപാക്കിംഗ് കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ ജോയിന്റ് കണ്‍വീനര്‍മാര്‍ സെന്‍ ആന്റണി, രാമകൃഷ്ണന്‍ ബത്ത, മറ്റ് അംഗങ്ങള്‍ നാരായണന്‍ മലാസ്,നൗഫല്‍, ധനേഷ്, ഫൈസല്‍, ഇസ്മായില്‍ ബത്ത, സരസന്‍ ബദിയ, അന്‍സാരി നസീം,

ഷഫീക്ക് റോദ, കുടുംബവേദി അംഗങ്ങളായ ദീപ ജയകുമാര്‍, സജീന സിജിന്‍,സീന സെബിന്‍, അന്‍സിയ. വാളണ്ടിയര്‍ ക്യാപ്ടന്‍ ഗഫൂര്‍ ആനമങ്ങാട്, വൈസ് ക്യാപ്ടന്മാര്‍ ഷഫീഖ് ബത്ത, റനീഷ് കരുനാഗപ്പള്ളി. കൂടാതെ ഏരിയ വാളണ്ടിയര്‍ ക്യാപ്ടന്മാര്‍ എന്നിവര്‍ അടങ്ങുന്ന 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. കേളി ജോയിന്റ് സെക്രട്ടറി മധു ബാലശ്ശേരി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ പ്രഭാകരന്‍ കണ്ടോന്താര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.