
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റയും ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ നടത്തുന്ന സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ റെയില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം ശുമൈസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലും റമദാനിലെ 30 ദിവസവും ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍.

ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് വിപുലമായ സംഘാടകസമിതിക്കും രൂപം നല്‍കി ജി.സി.സി ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ ചെയര്‍മാനും അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ (കണ്‍വീനര്‍), ഇഖ്ബാല്‍ വേങ്ങര (വളണ്ടിയര്‍ ക്യാപ്റ്റന്‍), അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ്കുട്ടി കടന്നമണ്ണ, (ദഅവ വിങ്ങ്), അഡ്വ. അബ്ദുല്‍ ജലീല്‍, മൂസ തലപ്പാടി, സിഗബത്തുള്ള, ഹനീഫ് മാസ്റ്റര്‍, ഫൈസല്‍ കുനിയില്‍, നിസാര്‍ അരീക്കോട്, മുജീബ് ഒതായി, അറഫാത്ത് കോട്ടയം, അഷ്‌റഫ് തലപ്പാടി (ഓഡിറ്റോറിയം) എന്നിവര്‍ ഉള്‍പ്പെട്ട 50 അംഗ സമിതിയ്ക്കും രൂപം നല്‍കി.

ശുമൈസി ഇസ്ലാഹി സെന്ററിന് കീഴില്‍ നടക്കുന്ന ഇഫ്താറിന് അഷ്‌റഫ് തിരുവനന്തപുരം, ഷംസുദ്ദീന്‍ പുനലൂര്‍, ഉമര്‍ ഖാന്‍ തിരുവനന്തപുരം, ഷുക്കൂര്‍ ചേലാമ്പ്ര, കബീര്‍ ആലുവ, അംജദ് അന്‍വാരി എന്നിവര്‍ നേതൃത്വം നല്‍കും റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്‌കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവര്‍ത്തനമാരംഭിക്കും.

ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും സൗജന്യ പുസ്തക വിതരണവും മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും നടക്കുന്ന ഇഫ്താറിലേക്ക് റിയാദിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ഖയും ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ഇഫ്താര്‍ ചെയര്‍മാന്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റി പ്രബോധകന്‍ മുഹമ്മദ്കുട്ടി കടന്നമണ്ണ എന്നിവര്‍ അറിയിച്ചു.






