റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഹോം ടൂഷന്‍ ടീച്ചര്‍ എന്നിവര്‍ക്കെല്ലം ഇന്‍ഷുറന്‍സ് ബാധകമാണ്. രാജ്യത്തെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇതാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയത്.
സൗദി സെന്‍ട്രല്‍ ബാങ്കായ സാമയും നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗാര്‍ഹിക തൊഴിലാളിയുടെ മരണം, ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരിക്കേല്‍ക്കുക, ഗുരുതര രോഗം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പകരം തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള ചെലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും.
ഗാര്‍ഹിക തൊഴിലാളി മരിച്ചാല്‍ മൃതദേഹംം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉത്തരവാദിത്തമാണ്. തൊഴിലാളി ഒളിച്ചോടുക, ജോലി ചെയ്യാന്‍ വിസമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലുടമക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കും. അപകടത്തെ തുടര്‍ന്ന് അംഗവൈകല്യം നേരിടുന്ന തൊഴിലാളികള്‍ക്ക് മികച്ച നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.
സ്‌പോണ്‍സര്‍ മരിക്കുകയോ, ശമ്പളം മുടങ്ങുകയും ചെയ്യുന്ന വേളയിലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.