Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിന് റിയാദില്‍ തുടക്കം

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയം നേതൃത്വം നല്‍കുന്ന ത്രിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം റിയാദില്‍ ആരംഭിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിനാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുളളത്.

കൊവിഡിനെ തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് സമ്മേളനത്തിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വേദി ഒരുക്കിയത്. ‘വിദ്യാഭ്യാസ പ്രതിസന്ധി: സാധ്യതകളും വെല്ലുവിളികളും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ശൈഖ് ഉദ്ഘാടനം ചെയ്തു. മനുഷ്യ മൂലധനം വികസിപ്പിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യംവെക്കുന്നത്. സത്യത്തിലേക്കും പ്രത്യാശയിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും സ്വപ്നം കാണാന്‍ സമ്മേളനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 130 വിദഗ്ദര്‍ സെമിനാറുകളില്‍ പങ്കെടുക്കും. 110 പ്രാദേശിക സ്ഥാപനങ്ങളും 152 അന്താരാഷ്ട്ര സ്ഥാപനങ്ങളും 23 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ നവീകരണത്തിന് സഹായിക്കുന്ന പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top