
റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും ഫൈനല്‍ എക്‌സ് നേടി നാട്ടിലേ്്ക്ക് മടങ്ങുന്നതിനും അവസരമുണ്ടെന്നു ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ലേബര്‍ ഓഫീസില്‍ നിന്നു എക്‌സിറ്റ് നേടാം. എന്‍കെ പ്രേമചന്ദ്ര എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇക്കാമയുടെ കാലാവധി കഴിഞ്ഞു അധികൃതരുടെ കസ്റ്റഡിയിലായാല്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റും. അങ്ങനെ നാട്ടിലേക്ക് മടങ്ങിയാല്‍ സൗദി അറേബ്യയിലേക്കു തിരിച്ചുവരവ് പ്രയാസകരമാണ്. ഇത്തരക്കാരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികളെ സഹായിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് എന്‍കെ പ്രമേചന്ദ്രന്‍ അംബാസഡറോട് അഭ്യര്‍ത്ഥിച്ചു. തൊഴിലുടമയുടെ അനാസ്ഥ മൂലം ഇക്കാമ പുതുക്കാത്തവരുടെ ആശ്രിതരുടെ വിസയിലുളളവരുടെ ലെവി ഒഴിവാക്കി നാട്ടിലേയ്ക്ക് മടക്കി അയക്കണമെന്നും എംപി ആവശ്യപ്പെട്ടു.

അംബാസഡറോടൊപ്പം ഡിസിഎം അബു മാത്തന്‍ ജോര്‍ജ്, കമ്മ്യൂണിററി വെല്‍ഫെയര്‍ ഓഫീസര്‍ മോയിന്‍ അക്തര്‍, സെക്കന്റ് സെക്രട്ടറി ബി.എസ്. മീന, ഡെത്ത് ഡിവിഷന്‍ അറ്റാഷെ ജെസ്വിന്ദര്‍ സിംഗ്, ജയില്‍ ആന്റ് ഹൗസ് മെയ്ഡ് അറ്റാഷെ രാജീവ് സിക്കരി എന്നിവരും സന്നിഹിതരായിരുന്നു.
മൈത്രി കരുനാഗപ്പളളി കൂട്ടായ്മയുടെ ‘കേരളീയം2024’ പരിപാടിയിഹപങ്കെടുക്കാനെത്തിയ എന്‍ .കെ പ്രേമചന്ദ്രന്‍ എം.പി സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. ഡോ: പുനലൂര്‍ സോമരാജന്‍ ഗാന്ധിഭവന്‍, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളളി, നിസാര്‍ പള്ളിക്കശ്ശേരില്‍, മുഹമ്മദ് സാദിഖ് എന്നിരുംസന്നിഹിതനായിരുന്നു.





