റിയാദ്: ആശയവിനിമയ മികവും പ്രഭാഷണ കലയും പരിശീലിയ്ക്കാന്‍ ശില്പശാല സംഘടിപ്പിക്കുന്നു. റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് നവംബര്‍ 15ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/k8a8RYoHrKTkJTsQA ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രാക്ടിക്കല്‍ സെഷനുകളും തിയറി ക്ലാസ്സുകളും ഉള്‍പ്പെടുത്തിയാണ് ശില്പശാല. ആര്‍ക്കും പരിശീലനത്തിലൂടെ കൈവരിക്കാന്‍ കഴിയുന്ന മേഘലയാണ് പ്രഭാഷണ കല. നവാസ് റഷീദ് റോയിട്ടേഴ്‌സ്, കൃഷ്ണകുമാര്‍, മൈമൂന അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടാതെ, ഗ്രൂപ്പ് ആക്റ്റിവിറ്റികളും ഗെയിമുകളും ഉള്‍പ്പെടുന്ന രസകരമായ അനുഭവങ്ങളും ശില്പശാല സമ്മാനിയ്ക്കും.
ആശയവിനിമയത്തിലുണ്ടാകുന്ന മികവും പ്രസംഗകലയും വ്യക്തികളിലെ നേതൃത്വ മികവിനും ആത്മവിശ്വാസത്തിനും കരുത്താകും. രാവിലെ 9ന് രജിസ്‌ട്രേഷനും പ്രഭാതഭക്ഷണവും. 10ന് ക്ലാസുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 11:30 മുതല്‍ 1:30 വരെ പ്രാര്‍ത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ഇടവേള. വൈകുന്നേരം 5:30 വരെ ക്ലാസുകള്‍ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു..
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.