റിയാദ്: പ്രവാസികളുടെ കായികോത്സവം കെപിഎല്‍ ക്രിക്കറ്റ് ലീഗിന്റെ താരലേലവും ട്രോഫി പ്രകാശനവും നടന്നു. കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ‘കൈസെന്‍’ ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായാണ് ലീഗ് മത്സരം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി ദേശീയ കമ്മിറ്റി സ്‌പോര്‍ട്‌സ് വിഭാഗം ജനറല്‍ കണ്‍വീനര്‍ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു. റിയാദ് കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു.
താര ലേലത്തില്‍ ഹുദൈഫ് പടന്നയെ ആണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്തത്. റാസിഖ് പി.സി, സക്കരിയ പൈവളികെ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ചുട്ടി അല്‍ മതാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കോക്കബ് റഹ്മാന്‍ ട്രോഫി പ്രകാശനം നിര്‍വഹിച്ചു. വിവിധ ടീമുകളുടെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
താര ലേലം റിയാദ് കെഎംസിസി കാസറഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് വിഭാഗം ചെയര്‍മാന്‍ യാസിര്‍ കോപ്പ നിയന്ത്രിച്ചു. കമാല്‍ അറന്തോട്, നൗഷാദ് മുട്ടം, ആസിഫ് കല്ലട്ര, ഫിറോസ് ഉദുമ എന്നിവര്‍ നേതൃത്വം നല്‍കി.
അംജദ് ശരീഫ് ചുട്ടി, ഷംസു പെരുമ്പട്ട, അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, റഹീം സോങ്കാല്‍ ആശംസകള്‍ നേര്‍ന്നു. അസീസ് അടുക്ക, ഇഷാഖ് ഫാല്‍ക്കണ്‍, ഖലീല്‍ ബായാര്‍, മുസ്തഫ കവ്വായി, അഷ്‌കര്‍ ചൂരി, ആത്തിഫ് ഇസി കാര്‍ഗോ, നാസിര്‍ നെറ്റ് പ്രൊ, സലിം ബായാര്‍ എന്നിവര്‍ വിവിധ ടീമുകളുടെ ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു. ടി.എ.ബി അഷ്‌റഫ് പടന്ന, ശരീഫ് ബായാര്‍, റഹ്മാന്‍ പള്ളം, ഇല്യാസ് മൊഗ്രാല്‍, ഇബ്രാഹിം മഞ്ചേശ്വരം, ഖാദര്‍ നാട്ടക്കല്‍, സലാം തെക്കില്‍, ജമാല്‍ വള്‍വക്കാട്, ജലാല്‍ ചെങ്കള, ജലീല്‍ ഡി.എം, ഷഹീന്‍ പടന്ന, രിഫായി മുട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു. റിയാദ് കാസര്‍കോട് ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ കരോളം നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.