റിയാദ്: ജോസഫ് അതിരുങ്കലിന്റെ ‘മിയ കുള്‍പ്പ’, അബ്ദിയ ഷഫീനയുടെ ‘ജിബ്രീലിന്റെ മകള്‍’ എന്നീ നോവലുകളുടെ കവര്‍ പ്രകാശനം ചെയ്തു. മൈത്രി കരുനാഗപ്പളളി കൂട്ടായ്മ കേരളീയം സാംസ്‌കാരികോത്സവത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മുറിവേറ്റവരോട് ക്ഷമപറഞ്ഞ് പാപമുക്തനാകാന്‍ ശ്രമിക്കുന്നയാളുടെ ജീവിതത്തിലെ അഴിയാകുരുക്കുകളാണ് മിയ കുള്‍പ്പയുടെ ഇതിവൃത്തം.
ഗ്രിഗര്‍ സാംസയുടെ കാമുകി, ജോസഫ് അതിരുങ്കലിന്റെ കഥകള്‍, പ്രതീക്ഷയുടെ പെരുമഴയില്‍, പുലിയും പെണ്‍കുട്ടിയും, ഇണയന്ത്രം, പാപികളുടെ പട്ടണം എന്നിവയാണ് ജോസഫ് അതിരുങ്കലിന്റെ മറ്റു കൃതികള്‍.
മാറിയ ലോകത്തെ പെണ്‍കരുത്തിന്റെ പോരാട്ടമാണ് ജി്രബീലിന്റെ മകള്‍ എന്ന നോവലില്‍ അബ്ദിയ ഷഫീന പങ്കുവെയ്ക്കുന്നത്. ‘മസ്രയിലെ സുന്ദരി’യാണ് നേരത്തെ പ്രസിദ്ധീകരിച്ച അബ്ദിയയുടെ നോവല്‍. ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇരു നോവലുകളും പ്രകാശനം ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.