Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഈരാറ്റുപേട്ട അസോസിയേഷന്‍ പ്രവര്‍ത്തക സംഗമം

റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്‍ കേരള പിറവി ദിനത്തില്‍ റിയാദ് അല്‍മാസ് റെസ്‌റ്റോറന്റില്‍ പ്രവര്‍ത്തക സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം തലനാട് അധ്യക്ഷത വഹിച്ചു.

‘ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്‍ നാളിതു വരെ’ എന്ന വിഷയം സക്കിര്‍ കൊല്ലംപറമ്പില്‍ അവതരിപ്പിച്ചു. കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നാട്ടിലെയും പ്രവാസലോകത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇടപെടലുകളും വിശദീകരിച്ചു.

ഷറഫുദ്ധീന്‍ നദ്‌വി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളും ഭാവി പ്രവര്‍ത്തന രേഖയും അജ്മല്‍ ഖാന്‍ അവതരിപ്പിച്ചു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍ ആശംസകള്‍ നേര്‍ന്നു. അസിം ഖാദര്‍ സ്വാഗതവും റെസ്സല്‍ നന്ദിയും പറഞ്ഞു. നസിബ് വട്ടക്കയം, നൂര്‍, ഇജാസ്, റോഷന്‍, ഷാഹുല്‍ ഹമീദ്, റഫീഷ് അലിയാര്‍, സുനീര്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top