Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

‘ഇശല്‍പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ

റിയാദ്: ഇശല്‍ നിലാവിന്റെ ഖല്‍ബില്‍ മൊഞ്ചുളള മാപ്പിളപ്പാട്ടിന്റെ താളപ്പെയ്ത്തിനൊരുങ്ങി കസവ് കലാവേദി. ‘ഇശല്‍പെയ്യും രാവ്’ എന്ന പേരില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 28 വെള്ളി വൈകിട്ട് 6.30ന് ഡി-പാലസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ യൂസഫ് കാരക്കാട്, ഗായിക ബെന്‍സീറ റഷീദ്, (പാട്ടുറുമാല്‍) എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും.

സീനിയര്‍ വിഭാഗത്തില്‍ ഉബൈദ് മലപ്പുറം, റഷീദ് തുര്‍ക്കി, മുഹ്‌സിന്‍ കാലികറ്റ്, ഹസീബ് കാസറഗോഡ്, പവിത്രന്‍ കണ്ണൂര്‍, ഫിദ ഫാത്തിമ കോട്ടയം എന്നിവര്‍ പങ്കെടുക്കും. ജൂനിയര്‍ വിഭാഗം മുഹമ്മദ് ഇശാന്‍, അമീന ഷിജു, അനീക് ഹംദാന്‍, ഇശല്‍ ഹാഷിഫ്, ഫാത്തിമ ഷഹനാംദ് എന്നിവരാണ് മാറ്റുരക്കുക. വര്‍ണ ശമ്പളമായ പരിപാടികളാണ് ഗ്രാന്‍ഡ് ഫിനാലയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top