Sauditimesonline

CHAVAKKAD
ചാവക്കട് കൂട്ടായ്മ 'നമ്മളോണം'

‘അവസാനിക്കാത്ത ആകാശച്ചതികള്‍’ ജനകീയ സദസ്സ്

അല്‍ ഖസീം: ‘അവസാനിക്കാത്ത ആകാശച്ചതികള്‍ ‘ എന്ന വിഷയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അല്‍ ഖസീം സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്ന ഐയര്‍ലൈനുകളുടെ സമീപനങ്ങള്‍ക്കെതിരെ പരാതികളും മുറവിളികളും ഉയര്‍ന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രവാസികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ഐസിഎഫ് പ്രതിസന്ധിയെ നേരിടുന്നതിന് ബോധവല്‍ക്കരണത്തിനും നിയമ പോരാട്ടങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത്.

ബുറൈദ അല്‍ അരിയാഫ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഖസീമിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ലൈജു ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്റ് അബു നവാസ് ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

അബു സ്വാലിഹ് മുസ്‌ലിയാര്‍, അബ്ദു റഹ്മാന്‍ (ഒഐസിസി), സക്കീര്‍ മടാല (കെഎംസിസി), സാലിഹ് ബെല്ലാരി (കെസിഎഫ്), അന്‍സാര്‍ തോപ്പില്‍ (ഇശല്‍ ബുറൈദ), ശറഫുദ്ധീന്‍ ഓമശ്ശേരി (ആര്‍എസ്‌സി) ശരീഫ് തലയാട്, അബ്ദു കേച്ചേരി എന്നിവര്‍ പ്രസംഗിച്ചു. ജാഫര്‍ സഖാഫി പ്രാര്‍ത്ഥനയും സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ വാണിയമ്പലം സ്വാഗതവും നൗഫല്‍ മണ്ണാര്‍ക്കാട്നന്ദിയുംപറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top