
റിയാദ്: ഉച്ച ഊണിനെത്തിയവര്‍ക്ക് സംഗീത വിരുന്നൊരുക്കി കറി പോട്ട് ഇന്ത്യന്‍ റസ്റ്ററന്റ്. ഗുലൈ ഇസ്താന്‍ബൂള്‍ സ്ട്രീറ്റിലെ റസ്റ്ററന്റിലെത്തിയവര്‍ക്കാണ് അപ്രതീക്ഷിത വിരുന്ന്. ഗായിക ബന്‍സീറ റഷീദും അബ്ദുല്‍ മുത്വലിബ് കോഴിക്കോടുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഹിന്ദി, മലയാളം ഗാനങ്ങള്‍ക്കു പുറമെ മാപ്പിളപ്പാട്ടും ഗസലും ആസ്വദിച്ചാണ് റസ്‌റ്റോറന്റിലെത്തിയവര്‍ മടങ്ങിയത്.

രുചിക്കൂട്ടുകളുടെ വൈവിധ്യമാണ് കറി പോട്ടിന്റെ പ്രത്യേകത. പോത്ത് മാംസത്തില്‍ ഏറ്റവും സ്വാദിഷ്ടമായത് വാരിക്കഷ്ണമാണ്. ഇന്ത്യന്‍ മസാലക്കൂട്ടില്‍ വാരിക്കഷണത്തില്‍ ചുട്ടെടുക്കുഞ (സിര്‍ലോണ്‍ ഗ്രില്‍ഡ്) ലഭിക്കുന്ന റിയാദിലെ ഏക റസ്‌റ്റോറന്റാണ് കറി പോട്ട്. ഇതിന് പുറമെ ഫിഷ്, മട്ടണ്‍, ബീഫ്, ലഗൂണ്‍ ചിക്കന്‍ ദം ബിരിയാനി, ചട്ടി ചോറ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ലഭ്യമാണ്.

കസവ് കലാവേദി ഒരുക്കിയ ഇശല്‍പെയ്യും രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാണ് ബന്‍സീറ റഷീദ് റിയാദിലെത്തിയത്. ഗായകന്‍ യൂസഫ് കാരക്കാടും ഒപ്പമുണ്ടായിരുന്നു. കസവ് സംഘാടകര്‍ക്കും കലാകാരന്‍മാര്‍ക്കും കറി പോട്ട് എംഡി അലി മൂസ ഒരുക്കിയ വിരുന്നിനിടെയാണ് റസ്‌റ്റോറന്റിലെത്തിയ ഉപഭോക്താക്കള്‍ക്ക് ബിരിയാനി മണമുളള സംഗീതം ഒരുക്കി മനം നിറച്ചത്. സലിം ചാലിയം, മനാഫ് മാന്നൂര്‍, അസ്‌ലം പാലത്ത് എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.