റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. ‘വര്‍ണ്ണപ്പകിട്ട്-2023’ എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഗള്‍ഫിലെ ഭരണാധികാരികള്‍ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരോട് കാണിക്കുന്ന സ്‌നേഹവും കരുതലുമാണ് കേരളത്തെ നിലനിര്‍ത്തുന്നത്. മലയാളികളുടെ സത്യസന്ധതയാണ് അറബ് നാടുകളിലെ സ്വീകാര്യതയെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
ഗള്‍ഫില്‍ മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഏത് മുന്നണി ഭരിച്ചാലും സാധാരണക്കാര്‍ക്ക് മികച്ച സര്‍ക്കാര്‍ സേവനം കേരളത്തില്‍ ലഭിക്കുന്നില്ല. പ്രവാസികള്‍ക്ക് ഒന്നും ചെയ്തു തരാന്‍ കഴിയുന്നില്ല. മുറുക്കാന്‍ കട തുടങ്ങാന്‍ ലൈസന്‍സ് പോലും നേടിത്തരാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതുകൊണ്ടു സംരംഭകരായി പ്രവാസികള്‍ കേരളത്തിലേക്ക് വരേണ്ടെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു.
സൗദിയില്‍ 25 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ ഫണ്ട് വിതരണവും നടന്നു. സുമി അരവിന്ദ്, ശ്യാം കാലിക്കറ്റ് എന്നിവര്‍ നയിച്ച സംഗീതവിരുന്നും അരങ്ങേറി. ബിനോയ് മത്തായി സ്വാഗതവും ഷൈന്‍ ദേവ് നന്ദിയും. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
വൈസ് പ്രസിഡന്റ് സജു മത്തായി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അസീസ് കടലുണ്ടി (സ്‌പോണ്‍സര്‍ സീടെക്), അബു അസിം അബ്ദുള്ള ഷെഹറി (അല്‍ ജവദ ഫരിദാ ട്രഡിംഗ്), ഷിബു ഉസ്മാന്‍ (മീഡിയ ഫോറം), സത്താര്‍ കായംകുളം (എന്‍ ആര്‍ കെ), വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക്ക), അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി), സുധീര്‍ കുമ്മിള്‍ (നവോദയ), ഷാജഹാന്‍ കല്ലമ്പലം (താജ് കോള്‍ഡ് സ്‌റ്റോര്‍), റഹ്മാന്‍ മുനമ്പത് (എംകെ ഫുഡ്‌സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ട്രസ്റ്റി ബിനു ജോണ്‍, ജോയിന്‍ ട്രസ്റ്റി ബിനോദ് ജോണ്‍, ജോയിന്‍ സെക്രട്ടറി അലക്‌സാണ്ടര്‍ തങ്കച്ചന്‍, പ്രോഗ്രാം കണ്‍വീനര്‍ റിയാദ് ഫസലുദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെറോം മാത്യു, ഷിജു സ്‌കറിയ, നൗഷാദ് കുന്നിക്കോട്, അഭിലാഷ് പണിക്കര്‍, ജിജിന്‍ ജോര്‍ജ്,സജി ചെറിയാന്‍, വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ ജോജി ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.