Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

കെഇഎഫ് റിയാദ് ‘നെറ്റ് മാസ്‌റ്റേഴ്‌സ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ (കെഇഎഫ് റിയാദ്) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നെറ്റ് മാസ്‌റ്റേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച മത്സരം വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ ആഷിക് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

മൂന്ന് വിഭാഗങ്ങളില്‍ ഡബിള്‍സ് മത്സരങ്ങള്‍ നടന്നു. കുട്ടികളുടെ വിഭാഗത്തില്‍ അമല്‍ മുഹമ്മദ്, അമാന്‍ മുഹമ്മദ് ടീം ഒന്നാം സ്ഥാനം നേടി. ഫര്‍ഹാന്‍ അല്‍ത്താഫ്, റിഹാന്‍ ഹനീഫ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ ശഹ്‌ല ഫര്‍സീനും ഭൈമി സുബിനും ഒന്നാം സ്ഥാനം നേടി. ജബീന അമ്മാര്‍, സല്‍മ പ്രഷിന്‍ എന്നിവരുടെ ടീമിനാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ പ്രശിന്‍, ഇബ്‌നു ശരീഫ് ടീം ഒന്നാം സ്ഥാനവും മജ്രൂഫ് പള്ളിയത്ത്, റമീസ് റോഷന്‍ ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top