അബ്ഷിറില്‍ ‘വെഹിക്കിള്‍ സെയില്‍സ്’ സര്‍വീസ്

റിയാദ്: വ്യക്തികള്‍ ഉപയോഗിച്ച വാഹനം വിത്പ്പന നടത്തിയതിന് ശേഷം രേഖകള്‍ രജിസ്‌ട്രേഷന്‍ മാറ്റുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘അബ്ഷിര്‍’ വഴി വാഹന ഉടമകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. അബ്ഷിറില്‍ വെഹിക്കിള്‍ സെയില്‍ സര്‍വീസ് വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഉപയോഗിച്ച വാഹനം വില ഉറപ്പിച്ചതിനു ശേഷം വാങ്ങുന്ന ഉപഭോക്താവുമായി ധാരണയിലെത്തണം. അതിനു ശേഷം അബ്ഷിര്‍ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്ത് ‘വെഹിക്കിള്‍ സെയില്‍സ്’ എന്ന സേവനത്തിലൂടെ ടപടി ക്രമങ്ങള്‍ള്‍ പൂര്‍ത്തിയാക്കാം. കേടായതോ നഷ്ടപ്പെട്ടതോ ആയ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ ‘പ്ലേറ്റ് റീപ്ലേസ്‌മെന്റ് ര്‍വീസും’ അബ്ഷിറില്‍ ലഭ്യമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply