റിയാദ്: ദമ്മാമില്‍ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോഷണം നടത്താനുളള ശ്രമത്തിനിടെ സ്വദേശിയായ അലി ബിന്‍ത് റാദ് അല്‍ അന്‍സിയെ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പിടികൂടിയ സമദ് കുറ്റം ഏറ്റുപറഞ്ഞിരുന്നു. വിചാരണ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ ശിക്ഷ ശരിവച്ചിരുന്നു. സുപ്രീം കോടതിയും ശിക്ഷ നടപ്പിലാക്കാന്‍ അനുമതി നല്‍കി. ഇതോടെയാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പിലാക്കിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.