റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 24-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘കേളിദിനം-2025’ എന്നപേരില്‍, ജനുവരി 3ന് വിപുലമായ പരിപാടികളോടെയാണ് ആഘോഷം. പരിപാടികളുടെ ഏകോപനത്തിന് 251 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ രൂപീകരണ യോഗത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
2001 ജനുവരി ഒന്നിന് പിറവിയെടുത്ത കേളി കലാസാംസ്‌കാരിക വേദി റിയാദിന്റെ മണ്ണില്‍ മാത്രമല്ല പിറന്ന നാടിനും കൈത്താങ്ങായിമാറിയിട്ട് 24 വര്‍ഷങ്ങള്‍ പിന്നിടുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സൗദിയിലെ പ്രവാസി സമൂഹത്തിന് കൈത്താങ്ങായി തുടക്കം കുറിച്ച കേളിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കലാ, കായിക, സാംസ്‌കാരിക, മാധ്യമ രംഗത്ത് ശക്തമായ വേരുറപ്പിച്ചു. റിയാദിന്റെ മണ്ണില്‍ ഇതര സംഘടനകള്‍ക്ക് മാതൃകാപരമമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
സംഘാടക സമിതി രൂപീകരണയോഗത്തില്‍ ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി പാനല്‍ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ഫിറോഷ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത്, ഗീവര്‍ഗ്ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന്‍ കൂട്ടായ്, കുടുംബവേദി സെക്രട്ടറി കൂടിയായസീബാ കൂവോട് എന്നിവര്‍ രൂപീകരണ യോഗത്തില്‍ സന്നിഹിതരായിരുന്നു. രജീഷ് പിണറായി (ചെയര്‍മാന്‍), ശ്രീഷ സുകേഷ് (വൈസ് ചെയര്‍ പേഴ്‌സണ്‍), നൗഫല്‍ സിദ്ദിഖ് (വൈസ് ചെയര്‍മാന്‍), റഫീക്ക് ചാലിയം (കണ്‍വീനര്‍), ലാലി രജീഷ്, റഫീഖ് പാലത്ത് (ജോ. കണ്‍വീനര്‍മാര്‍) സുനില്‍ സുകുമാരന്‍ (ഫിനാന്‍സ് കണ്‍വീനര്‍), സുജിത് (ജോ. കണ്‍വീനര്‍).
ഫൈസല്‍ കൊണ്ടോട്ടി, ഷെബി അബ്ദുള്‍ സലാം (പ്രോഗ്രാം), ബിജു തായമ്പത്ത്, സതീഷ് കുമാര്‍ വളവില്‍ (പബ്ലിസിറ്റി), കിഷോര്‍ ഇ നിസ്സാം, നിസ്സാര്‍ റാവുത്തര്‍ (ഗതാഗതം), റിയാസ് പള്ളത്ത്, ഷാജഹാന്‍ (സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍), കരീം പെരുങ്ങാട്ടൂര്‍, സുനില്‍ ബാലകൃഷ്ണന്‍ (ഭക്ഷണം) എന്നിവരെ യഥാക്രമം കണ്‍വീനറും ജോയിന്റ് കണ്‍വീനര്‍ മാരായും തെരഞ്ഞെടുത്തു. ബിജി തോമസ് (സ്‌റ്റേഷനറി) ഗഫൂര്‍ ആനമങ്ങാട് (വളണ്ടിയര്‍ ക്യാപ്റ്റന്‍) എന്നിവര്‍ ഉള്‍പ്പെട്ട 251 സംഘാടക സമിതിയാണ് രൂപീകരിച്ചത്. കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.