റിയാദ്: റിയാദ് ഇസ്ലാഹി സെന്റഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി വേണ്ടി റിയാദ് ഇസ്ലാമിക് സ്റ്റുഡന്റസ് കോണ്‍ക്ലെവ് (റിസ്‌കോണ്‍) സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രഖ്യാപനം വിസ്ഡം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് ഏലാംകോട് നിര്‍വ്വഹിച്ചു റിയാദില്‍ ഡിസംബര്‍ 20ന് നടക്കും.
പ്രസിഡന്റ് പിഎന്‍ അബ്ദുലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി. കെ അഷ്‌റഫ്, സിപി സലീം, ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഒമര്‍ ഫാറൂഖ്, കണ്‍വീനര്‍ ജാഫര്‍ പൊന്നാനി, സൗദി ദേശിയ ഇസ്ലാഹി സെന്റഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി, സെക്രട്ടറി ഒമര്‍ ശരീഫ്, വിസ്ഡം സ്റ്റുഡന്റസ് ഗ്ലോബല്‍ വിംഗ് ചെയര്‍മാന്‍ അമീന്‍ സലീഫ്, കണ്‍വീനര്‍ ആദില്‍ സെര്‍ഹാന്‍, ആര്‍.ഐ.സി.സി സ്റ്റുഡന്റസ് വിംഗ് ചെയര്‍മാന്‍ ഷഹജാസ് പയ്യോളി, കണ്‍വീനര്‍ സുല്‍ഫിക്കര്‍ പാലക്കാഴി തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.