Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സാംസ്‌കാരിക മൈത്രി വിളംബരം ചെയ്തു കരുനാഗപ്പളളി കൂട്ടായ്മ വാര്‍ഷികാഘോഷം

റിയാദ്: സ്‌നേഹവും കരുതലും പങ്കുവെക്കലും മാതൃകയാക്കി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 19-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലാസ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന ‘മൈത്രി കേരളീയം-2024’ അര്‍ബുദ ബാധിതര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 200 പേര്‍ക്ക് 10,000 രൂപ സഹായം വിതരണം ചെയ്യും. പരിപാടി എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു.

സാംസ്‌കാരിക സമ്മേളനം, വര്‍ണാഭമായ ഘോഷയാത്ര, കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, നൃത്ത നൃത്യങ്ങള്‍, ഗാന സന്ധ്യ, അറബിക് മ്യൂസിക് ബാന്റ് തുടങ്ങിയ സംാസ്‌കാരിക വൈവിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പ്രവാസികളുടെ മാനസിക സൗഹൃദവും ഐക്യവും സാഹോദര്യ മാനോഭാവവും പരസ്പ്പര വിശ്വാസവും സഹകരണവും കേരളത്തിന് മാതൃകയാണെന്ന് എം.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ജാതി, മത ഭേദങ്ങളും രാഷ്ട്രീയ വ്യത്യാസങ്ങളും ഇല്ലാതെ എല്ലാവരും കഠിനാദ്വാനം ചെയ്യുമ്പോഴും സമൂഹത്തോടുളള ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു. വലിയ സാംസ്‌കാരിക ബോധ്യമാണ് റിയാദില്‍ നിന്നു പഠിച്ചതെന്നും എംപി പറഞ്ഞു.

പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വസൈസറി ബോര്‍ഡ് ചെയര്‍മാനും പ്രോഗ്രാം കണ്‍വീനറുമായ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. രക്ഷാധികാരി ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന്‍, യു.എ.ഇയിലെ സാമൂഹിക പ്രവര്ത്തകന്‍ നസീര്‍ വെളിയില്‍, ഡോ. പോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

റിയാദിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, വ്യാവസായിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. അബ്ദുള്ള വല്ലാഞ്ചിറ (ഒ.ഐ.സി.സി പ്രസിഡന്റ്), സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), സി.പി മുസ്തഫ (കെ.എം.സി.സി പ്രസിഡന്റ്) സുധീര്‍ കുമ്മിള്‍ (നവോദയ), വി.ജെ നസ്‌റുദ്ദീന്‍ (മീഡിയ ഫോറം പ്രസിഡന്റ്), ഷഹനാസ് അബ്ദുല്‍ ജലീല്‍ (ചെയര്‍പേഴ്‌സണ്, ഇന്റര്‌നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), സംഗീത അനൂപ് (പ്രിന്‍സിപ്പാള്‍, ഡൂണ്‌സ് ഇന്റര്‌നാഷണല്‍ സ്‌കൂള്‍), മജീദ് ചിങ്ങോലി, മുഹമ്മദ് കുഞ്ഞ് സിദ്ധീഖ് ലിയോടെക്, ഡോ. ഗീത പ്രേമചന്ദ്രന്‍, ബാലു കുട്ടന്‍, നസീര്‍ ഖാന്‍, നാസര്‍ ലെയ്‌സ്, അസീസ് വള്ളികുന്നം, സനു മാവേലിക്കര, ഫാഹിദ്, സലിം കളക്കര, ജോസഫ് അതിരുങ്കള്‍, ഡോ. ജയചന്ദ്രന്‍, അന്‌സാരി വടക്കുംതല, മൈമൂന അബ്ബാസ്, അലി ആലുവ, അസ്ലം പാലത്ത്, നൗഷാദ് ആലുവ, ഷെഫീഖ് പൂരക്കുന്നില്‍, ഉമ്മര്‍ മുക്കം, ഫിറോസ് പോത്തന്‍കോട്, ജയന്‍ മുസാമിയ, ഷൈജു പച്ച എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top