Sauditimesonline

KELI
കേളി അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാത്മി യൂണിറ്റിനു പുതിയ സാരഥികള്‍

‘മൈത്രി’ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

റിയാദ്: മൈത്രി കരുനാഗപ്പളളി കൂട്ടായ്മ പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് ‘മൈത്രി കേരളീയം’ പുരസ്‌കാരം പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് സമ്മാനിച്ചു. ഡോ. പുനലൂര്‍ സോമരാജന് മൈത്രി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം ഷംനാദ് കരുനാഗപ്പള്ളിയും ഒരു ലക്ഷം രൂപയുടെ ചെക്ക് ജീവകാരുണ്യ കണ്‍വീനര്‍ മജീദ് മൈത്രിയും കൈമാറി. യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വെളിയിലിന് മൈത്രി ഹ്യുമാനിറേററിയന്‍ പുരസ്‌ക്കാരം രക്ഷാധികാരി ഷിഹാബ് കൊട്ടുകാടു സമ്മാനിച്ചു.

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. റിയാദ് ഇന്റര്‌നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‌പെഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീലിനെ ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരിലും ബാഡ്മിന്റണ്‍ താരം ഖദീജ നിസക്ക് വൈസ് പ്രസിഡന്റ് നസീര്‍ ഖാനും ഡൂണ്‍സ് ഇന്റര്‌നാഷണല് സ്‌കൂള്‍ ജനറല്‍ മാനേജര്‍ യഹിയ തൗഹരിക്ക് മൈത്രി ചെയര്മാന്‍ ബാലു കുട്ടനും ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‌സിപ്പാള്‍ സംഗീത അനൂപിന് ട്രഷറര്‍ മുഹമ്മദ് സാദിഖും, ഡിസ്‌ക്കസ് ത്രോ ഗോള്‍ഡ് മെഡ്‌ലിസ്റ്റ് അമാന്‍ അന്‍സാരിക്ക് ഫത്തഹൂദ്ദീനും എം.എ.ആറിന് ഷാനവാസ് മുനമ്പത്തും നവാസ് ഒപ്പീസിന് ഷാജഹാന്‍ കോയിവിളയും പ്രശംസാ ഫലകം സമ്മാനിച്ചു.

എന്‍ .കെ പ്രേമചന്ദ്രന്‍ എംപി. ഡോ. ഗീത പ്രേമചന്ദ്രന്‍, ഡോ. പുനലൂര്‍ സോമരാജന്‍, നസീര്‍ വെളിയില്‍ എന്നിവര്‍ക്ക് മൈത്രി രക്ഷാധികാരി സക്കീര്‍ ഷാലിമാര്‍ നൂലില്‍ നെയ്ത ചിത്രങ്ങള്‍ സമ്മാനിച്ചു. ശ്രേയ വിനീത് അവതാരികയായിരുന്നു.

ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ നടന്ന ഗാനസന്ധ്യയില്‍ നസ്‌റിഫ, സലീജ് സലിം, സുരേഷ്, തങ്കച്ചന്‍ വര്‍ഗീസ്, അല്‍ത്താഫ്, നിഷ ബിനീഷ്, ദേവിക ബാബുരാജ്, ലിന്‍സു സന്തോഷ്, ഷിജു റഷീദ്, അമ്മു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ബീററ്‌സ് ഓഫ് റിയാദിന്റെ ചെണ്ടമേളം, നവ്യ ആര്‍ട്‌സ് എന്റര്‍ടൈയ്ന്‍മെന്റ്‌സ് ബിന്ദു സാബു ചിട്ടപ്പെടുത്തിയ തിരുവാതിര, ഒപ്പന, മാര്‍ഗം കളി, പഞ്ചാബി ഡാന്‍സ്, ദേവിക ന്യത്തകലാ ക്ഷേത്ര സിന്ധു സോമന്‍ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം, നാടോടിന്യത്തം, ദിവ്യാ ഭാസക്കര്‍ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കള്‍ ഡാന്‌സ്, സുംബ ഡാന്‌സ് എന്നിവയും അരങ്ങേറി. സാബു കല്ലേലിഭാഗം, ഹുസൈന്‍, ഹാഷിം, സജീര്‍ സമദ്, സുജീബ്, മുഹമ്മദ് ഷെഫീഖ്, റോബിന്, മന്‌സൂര്‍, അനില്‍ കുമാര്‍, കബീര്‍ പാവുമ്പ, എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top