
റിയാദ്: അസീസിയ ഏരിയ ഏഴാമത് ഏരിയ സമ്മേളനം ജൂണ്‍ 20 വെള്ളി സീതറാം യെച്ചൂരി നഗറില്‍ നടക്കും. പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം. ഇതിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു. കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ലോഗോ പ്രകാശനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് അലിപട്ടാമ്പി അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.

കേളി അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അജിത്ത്, ശംസുദ്ധീന്‍, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, സജാദ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ സുഭാഷ് ആമുഖ പ്രഭാഷണവും ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും കണ്‍വീനര്‍ സുധീര്‍ പോരേടംനന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.